തിരുവല്ലയില്‍ നിന്നും പത്തനംതിട്ടയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ്സും കോഴഞ്ചേരിയില്‍ നിന്നും വന്നകാറും കൂട്ടിയിടിച്ച് നാലു മരണം.... അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു
തിരുവല്ലയില്‍ നിന്നും പത്തനംതിട്ടയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ്സും കോഴഞ്ചേരിയില്‍ നിന്നും വന്നകാറും കൂട്ടിയിടിച്ച് നാലു പേര് മരിച്ചു. ഇരവിപേരൂര്‍ സ്വദേശികളായ ജോബി വര്‍ഗ്ഗിസ്, അനൂപ്, അനില്‍ ബെന്‍ തോമസ്, എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. ഇരവിപേരൂര്‍ തറവേലില്‍ ശശി പണിക്കരുടെ മകന് അനൂപ് (25), വാക്കേമണ്ണില്‍ ബെന്‍ (30), മംഗലശേരില്‍ ജോബി (38), ഇരവിപേരൂര്‍ ഓലശ്ശേരില് അനില്‍ (42) എന്നിവരാണ് മരിച്ചത്. അനൂപ്, ബെന്‍, ജോബി എന്നിവര്‍ സംഭവസ്ഥലത്ത് മരിച്ചു. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലും ഒരാളുടേത് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
അരുണ്‍ എന്ന യുവാവിനെ മുഖത്ത് പരിക്കുകളോടെ പുഷ്പഗിരി ആശുപത്രിയിലും പരിക്കേറ്റ ബസ് െ്രെഡവര്‍ സി.എല്‍. ബിജുവിനെയും കാറില്‍ ഉണ്ടായിരുന്ന അനീഷിനെയും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകരുകയും തീപിടിക്കുകയും ചെയ്തു. ഹൈവേ പൊലീസും ഫയര്‍ഫോഴ്സുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
"
https://www.facebook.com/Malayalivartha