നിര്‍ബന്ധമായും മക്കള്‍ പഠിക്കുന്ന സ്കൂളിലെ പിടിഎ യോഗത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ
നിര്‍ബന്ധമായും മക്കള്‍ പഠിക്കുന്ന സ്കൂളിലെ പിടിഎ യോഗത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതു സംബന്ധിച്ചുള്ള സര്‍ക്കുലര്‍ പുറത്തിറക്കി. ജോലിഭാരത്തിന്റെ പേരില്‍ പല പൊലീസ് ഉദ്യോഗസ്ഥരും മക്കള്‍ പഠിക്കുന്ന സ്കൂളിലെ പിടിഎ യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന് പരാതി വന്നിരുന്നു. ഇക്കാരണത്താലാണ് ഇത്തരത്തിലൊരു തീരുമാനം. ഉദ്യോഗസ്ഥര്‍ക്ക് അവധിയോ അനുവാദമോ നല്‍കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ എല്ലാ പൊലീസ് യൂണിറ്റ് മേധാവികള്‍ക്കും നിര്‍ദേശം നല്കി.
എന്നാല്‍ ഗൗരവമായ ക്രമസമാധാന പ്രശ്നമോ വിശിഷ്ട വ്യക്തികളുടെ സന്ദര്‍ശനമോ പോലുള്ള സാഹചര്യങ്ങളില്‍ അവധി അപേക്ഷകള്‍ നിയന്ത്രിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha