സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ നടക്കാനുള്ള ഉപതെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും, ഇന്നു മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം, മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള തിരക്കിട്ട ചര്‍ച്ചയിലാണ് മുന്നണികള്‍
സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ നടക്കാനുള്ള ഉപതെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക ഇന്ന് മുതല്‍ സമര്‍പ്പിക്കാം. ഓരോ പാര്‍ട്ടിയിലും മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ട ചര്‍ച്ചയിലാണ് മുന്നണികള്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ സിപിഎം സെക്രട്ടേറിയറ്റും എല്‍ഡിഎഫ് യോഗവും ചേരും. കെപിസിസി കമ്മറ്റിയോഗവും യുഡിഎഫ് യോഗവും നാളെയും മറ്റന്നാളുമായി ചേരുമെന്നാണ് റിപ്പോര്‍ട്ട്.
ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തെരെഞ്ഞെടുപ്പ് കമ്മറ്റിയ്ക്ക് കൈമാറിയെന്നാണ് സൂചന. പി എസ് ശ്രീധരന് പിള്ള, കുമ്മനം രാജശേഖരന്, ശോഭാ സുരേന്ദ്രന് തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ പട്ടികയിലുണ്ട്. കുമ്മനം രാജശേഖരന്, കെ. സുരേന്ദ്രന്, പി.കെ. കൃഷ്ണദാസ് എന്നിവരെ ഉള്‍പ്പെടുത്തി നിയസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്കുള്ള പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി കോര്‍ കമ്മിറ്റി തയ്യാറാക്കി.
https://www.facebook.com/Malayalivartha