പാലാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം ഉയരുമെന്ന് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് ജോസ് കെ മാണി
പാലാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം ഉയരുമെന്ന് കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് ജോസ് കെ. മാണി. മാണി സാറില്ലാത്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. കെ.എം മാണി എന്ന വികാരം വോട്ടര്‍മാരുടെ മനസിലുണ്ട്.
കെ.എം മാണിയുടെ കല്ലറയില്‍ പ്രാര്‍ഥിച്ച ശേഷമാണ് ജോസ് കെ. മാണിയും കുടുംബവും വോട്ട് രേഖപ്പെടുത്താന്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പോളിങ് ബൂത്തിലെത്തിയത്. അനുകൂലമായ സാഹചര്യമാണുള്ളതെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മയും പ്രതികരിച്ചു.
"
https://www.facebook.com/Malayalivartha