സൗഹൃദം നടിച്ച് വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, പ്രതി ഡിവൈഎഫ്ഐ നേതാവാണെന്ന പ്രചാരണത്തില്‍ ജില്ലാ കമ്മിറ്റിയ്ക്ക് പ്രതിഷേധം
കറ്റാനം ഇലിപ്പക്കുളം സുബിന മന്‍സിലില്‍ സുനീഷ് സിദ്ദിഖ് എന്ന 32-കാരന് വീട്ടമ്മയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തതിന് അറസ്റ്റിലായി.
വീട്ടമ്മ പൊലീസിനു നല്കിയ പരാതിയിലാണ് പീഡന ശേഷം പകര്‍ത്തിയ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 50,000 രൂപ തട്ടിയെന്ന് പറഞ്ഞിട്ടുള്ളത്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി.
കഴിഞ്ഞ ജനുവരിയിലാണ് സമൂഹമാധ്യമം വഴി ഇരുവരും പരിചയപ്പെടുന്നത്. ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നു പൊലീസ് പറയുന്നു. വള്ളികുന്നം എസ്ഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
അതേസമയം പ്രതി ഡിവൈഎഫ്ഐ നേതാവാണെന്ന പ്രചാരണത്തില്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഇയാള്‍ സംഘടനയുടെ പരിപാടികളുമായി സഹകരിക്കുന്ന ആള് മാത്രമാണെന്നും, ദുഷ്പ്രചാരണം അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ജയിംസ് സാമുവേല്‍, സെക്രട്ടറി ആര്. രാഹുല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha