Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

അശ്വമേധം കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം; സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ 6 വരെ വിപുലമായ പ്രവര്‍ത്തനങ്ങള്‍

23 SEPTEMBER 2019 05:21 PM IST
മലയാളി വാര്‍ത്ത

അശ്വമേധം കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 8 ജില്ലകളില്‍ 2019 സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ 6 വരെയാണ് രണ്ടാം ഘട്ട അശ്വമേധം കുഷ്ഠരോഗ നിര്‍ണയ പ്രചരണ ക്യാമ്പയിന്‍ നടക്കുന്നത്. മഹാത്മാ ഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്‍മവാര്‍ഷികമായ ഈ വര്‍ഷം കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന രംഗത്ത് നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ കൈവൈരിക്കാന്‍ ഈ ക്യാമ്പയിനിലൂടെ സാധിക്കത്തക്ക വിധം സമഗ്രമായ പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 8 ജില്ലകളിലായി 61,156 വോളന്റിയര്‍മാര്‍, 6,103 സൂപ്പര്‍വൈസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന ഈ ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും സഹകരണവും പങ്കാളിത്തവും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.

2018-ല്‍ നടത്തിയ ഈ ക്യാമ്പയിനിന്റെ ഒന്നാം ഘട്ടത്തില്‍ മേല്‍പ്പറഞ്ഞ 8 ജില്ലകളില്‍ 194 കുഷ്ഠരോഗബാധിതരെയും രണ്ടാം റൗണ്ടില്‍ ശേഷിച്ച 6 ജില്ലകളില്‍ 41 കുഷ്ഠരോഗ ബാധിതരെയും കണ്ടെത്തി ചികില്‍സയ്ക്ക് വിധേയമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ വിജയത്തെ തുടര്‍ന്നാണ് അശ്വമേധം രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചത്.

പരീശീലനം ലഭിച്ച ഒരു പുരുഷ വോളന്റിയറും ഒരു ആശാ/വനിതാ വോളന്റിയറും ഉള്‍പ്പെടുന്ന ടീം 14 ദിവസം കൊണ്ട് മൈക്രോ പ്‌ളാന്‍ അനുസരിച്ച് അവരവര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രദേശത്തെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് കുഷ്ഠരോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തും. ദേഹപരിശോധന നടത്തി സംശയമുളളവരെ കൂടുതല്‍ പരിശോധനയ്ക്കായി സൂപ്പര്‍വൈസര്‍ മുഖാന്തിരം പി.എച്ച്.സി/സി.എച്ച്.സികളിലേയ്ക്ക് റഫര്‍ ചെയ്യുകയും ചെയ്യുന്നു. കൂടാതെ ഈ ക്യാമ്പയിനിലൂടെ റഫര്‍ ചെയ്തുവരുന്ന രോഗികളെ പരിശോധിച്ച് ആവശ്യമായ ചികില്‍സ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുളള ആശുപത്രികളില്‍ അശ്വമേധം കോര്‍ണറുകള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.

തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ, സാമൂഹികനീതി, വിദ്യാഭ്യാസം, വനിതാ-ശിശുക്ഷേമം, തൊഴില്‍, ട്രൈബല്‍ തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെ ഐ.എം.എ., ഐ.വി.ഡി.വി.എല്‍. (Indian Association of Dermatologist, venereologist and Leprologist), ക്യു.പി.എം.പി.എ., നെഹ്‌റു യുവകേന്ദ്ര, ആശ അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് ആരോഗ്യവകുപ്പ് ഈ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (4 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (5 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (6 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (6 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (6 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (7 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends