സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ ബൈക്കില്‍ യാത്രവേ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടുപേര്‍ മരിച്ചു. മുരുക്കുംപുഴയിലാണ് സുഹൃത്തുക്കളായ മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടത്. കണിയാപുരം സ്വദേശി ശ്രീകുട്ടന്‍, മുരുക്കുംപുഴ സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രാഹുലിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം ഉണ്ടായത്.
സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേരും റോഡില്‍ തെറിച്ച് വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാക്കള്‍ക്ക് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണസംഭവിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് നിരവധി കഷണങ്ങളായി തകര്‍ന്നു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha






















