Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

വിദേശ നിക്ഷേപം ഒഴുകുന്നു... ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നടിയുമെന്ന് പ്രവചിച്ചവരെല്ലാം ഓടിയൊളിക്കുന്നു; നിര്‍മ്മലയുടെ ഇടപെടല്‍ ഫലിക്കുന്നു; ഓഹരി വിപണി ഉയര്‍ത്തെഴുന്നേല്‍പ്പിലേക്ക്

24 SEPTEMBER 2019 02:09 PM IST
മലയാളി വാര്‍ത്ത

രണ്ടാം വട്ടവും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വലിയ സാമ്പത്തിക ഭദ്രതയാണ് രാജ്യം പ്രതീക്ഷിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി ഓഹരി വിപണി കൂപ്പ് കുത്തിയതോടെ ആകെ നിരാശരായി. തുടര്‍ന്നാണ് വലിയ ഇടപെടലുകള്‍ നടത്താന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരം ധനകാര്യമന്ത്രി നിര്‍മ്മല സീതരാമന്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയത്. സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്ര് നികുതിയിളവ് പ്രഖ്യാപിച്ചത്. അതിന്റെ പ്രതിഫലനമാണ് വിപണികളില്‍ കാണുന്നത്.

കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് കിട്ടയതിന്റെ ആഹ്‌ളാദവുമായി ഓഹരി വിപണി മുന്നേറ്റം തുടരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. സെന്‍സെക്‌സ് 1075 പോയിന്റ് ഉയര്‍ന്ന് 39,090ലും നിഫ്റ്റി 326 പോയിന്റ് നേട്ടവുമായി 11,600ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച സെന്‍സെക്‌സ് 1921 പോയിന്റും നിഫ്റ്റി 569 പോയിന്റും മുന്നേറിയിരുന്നു. ഇരു സൂചികകളുടെയും കഴിഞ്ഞ പത്തുവര്‍ഷത്തെ ഏറ്റവും മികച്ച ഏകദിന നേട്ടമായി അത്.

ബജാജ് ഫിനാന്‍സ്, എല്‍ ആന്‍ഡ് ടി., ഏഷ്യന്‍ പെയിന്റ്‌സ്, ഐ.ടി.സി., കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, ഇന്ത്യന്‍ ഓയില്‍ എന്നിവയാണ് ഇന്നലെ കുതിപ്പിന് നേതൃത്വം കൊടുത്ത പ്രമുഖ ഓഹരികള്‍. നിലവിലെ 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി നികുതി കുറഞ്ഞു. പുതിയ കമ്പനികളുടെ നികുതി 25ല്‍ നിന്ന് 15 ശതമാനവുമാക്കി.ലാഭത്തിന്മേലുള്ള നികുതി (മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്‌സ്) കുറയ്ക്കുകയും വിദേശ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റര്‍മാര്‍ക്കുമേല്‍ (എഫ്.പി.ഐ) ഏര്‍പ്പെടുത്തിയ സൂപ്പര്‍ സര്‍ചാര്‍ജ്, മൂലധന നേട്ട നികുതി എന്നിവ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നികുതി ബാദ്ധ്യത ഒഴിവായതോടെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിത്തുടങ്ങി. വെള്ളിയാഴ്ച മാത്രം 36 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ എഫ്.പി.ഐകള്‍ വാങ്ങി.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സെന്‍സെക്‌സിലെ നിക്ഷേപകര്‍ കൊയ്ത നേട്ടം 10.35 ലക്ഷം കോടി രൂപയാണ്. ഇന്നലെ മാത്രം 3.52 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായി. സെന്‍സെക്‌സിന്റെ മൂല്യം 145.37 ലക്ഷം കോടി രൂപയില്‍ നിന്ന് 148.89 ലക്ഷം കോടി രൂപയായാണ് ഇന്നലെ ഉയര്‍ന്നത്. രൂപയ്ക്കും നേട്ടം ഓഹരികളിലേക്ക് നിക്ഷേപത്തിന്റെ ഒഴുക്ക് തുടങ്ങിയത് രൂപയ്ക്കും നേട്ടമായി. ഇന്നലെ ഡോളറിനെതിരെ ഒരു പൈസ ഉയര്‍ന്ന് 70.93ലാണ് രൂപ വ്യാപാരം പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച രൂപ 40 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു.

സെന്‍സെക്‌സ് 45,000 കടക്കുമോ എന്ന ചിന്തയാണ് ഓഹരി വിപണിയില്‍ നിലനില്‍ക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രഭരണം വീണ്ടും എന്‍.ഡി.എ ഉറപ്പിച്ചതിനെ ആഘോഷവുമായി കഴിഞ്ഞ മേയ് 23ന് സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 40,000 പോയിന്റ് ഭേദിച്ചിരുന്നു. നിഫ്റ്രി 12,000വും മറികടന്നു. കോര്‍പ്പറേറ്റ് നികുതിയിളവ്, കുറഞ്ഞ പലിശഭാരം, സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ എന്നിവയുടെ കരുത്തില്‍ അടുത്ത ജൂണിനകം സെന്‍സെക്‌സ് 45,000 കടന്നേക്കുമെന്ന് പ്രമുഖ വിദേശ ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി അഭിപ്രായപ്പെട്ടു. നിഫ്റ്റി മാര്‍ച്ചോടെ 13,000വും കടക്കും.

അതേസമയം അമേരിക്കയിലെ മോദിയുടെയും ട്രംപിന്റേയും പ്രഖ്യാപനങ്ങളും ഓഹരി വിപണിക്ക് കരുത്ത് പകരുന്നുണ്ട്. ഇന്ത്യയും അമേരിക്കയുമായി പല വ്യാപാര വ്യവസായങ്ങളിലും കൈകോര്‍ക്കുമെന്ന സൂചന പല നിക്ഷേപകരേയും സ്വാധീനിക്കുന്നുണ്ട്. ശുഭകരമായ ഭാവി മുന്നില്‍ കണ്ട് ഇനിയും ഓഹരി വിപണി മുന്നേറുമെന്നാണ് കരുതുന്നത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (17 minutes ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (20 minutes ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (24 minutes ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (27 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (34 minutes ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (46 minutes ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (54 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (4 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (4 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (5 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (6 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (6 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (7 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (7 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (8 hours ago)

Malayali Vartha Recommends