ഇനിയെല്ലാം ഡയറി പറയട്ടെ... പാലാരിവട്ടം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനെ കൂടാതെ നിരവധി ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് വിജിലന്‍സ് വ്യക്തമാക്കിയതിന് പിന്നാലെ ഡയറി കണ്ടത്താന്‍ ശ്രമം; ഉന്നത രാഷ്ട്രീയ നേതാക്കളില്‍ പലര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് സൂചന

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനെ കൂടാതെ നിരവധി ഉന്നത യു ഡി എഫ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വിജീലന്‍സ് വ്യക്തമാക്കിയതിന് പിന്നാലെ യു ഡി എഫ് നേതാക്കളുടെ പേരുകള്‍ അടങ്ങിയ ഡയറി കണ്ടത്താന്‍ വിജിലന്‍സ് ശ്രമം തുടങ്ങി. എത്രയും വേഗം ഡയറി കണ്ടെത്തി കോടതിക്ക് മുന്നിലെത്തിക്കാനാണ് ശ്രമം.
പാലായില്‍ തോല്‍ക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലവും മുന്നണിയെ അസ്വസ്തമാക്കുന്നുണ്ട്. ഉള്ള കേസുകള്‍ തട്ടിപ്പൊക്കി കോണ്‍ഗ്രസ് നേതാക്കളെ നാണം കെടുത്താനാണ് ശ്രമം. ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം വേണ്ടത്ര വിജയിച്ചില്ലെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഏഷ്യാനെറ്റ് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതോടെ ഇടതു മുന്നണി കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
അഴിമതിയില്‍ പണം കൈപ്പറ്റിയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പേരുകള്‍ ഗോയലിന്റെ കൈയിലുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. സുമിത് ഗോയലിനെ കേരളത്തില്‍ തളച്ചിട്ട് പേരുകള്‍ കണ്ടെത്താനാണ് ശ്രമം. കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിലെ പ്രതി മണിച്ചന്റെ കൈയിലുണ്ടായിരുന്ന മാസപ്പടി ഡയറിക്ക് തുല്യമായി സുമിത് ഗോയലിന്റെ ഡയറിയെ വിജിലന്‍സ് കാണുന്നു. കോഴ തുക ബാങ്ക് അക്കൗണ്ട് വഴിയും ഗോയല്‍ കൈമാറിയിട്ടുണ്ട്. അത് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണെന്നാണ് വിവരം.
ഉന്നത രാഷ്ട്രീയ നേതാക്കളില്‍ പലര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പണം വാങ്ങിയവരുടെ കണക്കുകള്‍ ഗോയലിനറിയാമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഗോയലിന് ജാമ്യം നല്‍കരുതെന്ന സത്യവാങ്മൂലത്തിലാണ് വിജിലന്‍സ് നിലപാട് അറിയിച്ചത് . ഗോയലിന് ജാമ്യം കിട്ടിയാല്‍ ഉന്നത രാഷ്ട്രീയക്കാര്‍ രക്ഷപ്പെടുമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. സുമിത് ഗോയലിന് ഉന്നത നേതാക്കളെ ഭയമാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. അതു കൊണ്ടാണ് അദ്ദേഹം വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത്. ജാമ്യം ലഭിച്ചാല്‍ രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
സുമിത് ഗോയല്‍ താന്‍ കോഴ നല്‍കിയ നേതാക്കളുടെ പേരുകള്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. അത്തരം വിവരങ്ങള്‍ അദ്ദേഹത്തിന്റെ ലാപ് ടോപ്പിലുണ്ടെന്നാണ് വിജിലന്‍സ് കരുതുന്നത്. അത് പിടിച്ചെടുക്കാന്‍ അന്വേഷണ സംഘത്തിന് ഇതു വരെ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അതിനുള്ള ശ്രമമാണ് നടക്കുന്നത്.
അതേ സമയം യു ഡി എഫിന് എതിരെ നടക്കുന്ന നീക്കങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന വ്യാഖ്യാനം വരുമോയെന്ന ആശങ്കയുമുണ്ട്. ഇബ്രാഹിംകുഞ്ഞിനെ അറസ്‌റ് ചെയ്യുമെന്ന് പരസ്യം നല്‍കിയ സര്‍ക്കാര്‍ അത് പാലാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടിട്ടാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ഇബ്രാഹിം കുഞ്ഞ് കുറ്റക്കാരനാണെങ്കില്‍ അദ്ദേഹത്തെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും ജനങ്ങള്‍ ചോദിക്കുന്നു. ഭരണം അവസാനിക്കാന്‍ ഒന്നരവര്‍ഷം മാത്രം ശേഷിക്കെ അന്വേഷണം കടുപ്പിക്കാനാണ് ശ്രമം. അതിന്റെ ഫലം എന്താകുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha






















