അന്ന് ആ കുടുംബത്തിന്റെ കണ്ണീരിന് മുന്നിൽ സ്വന്തം കൈയ്യിലെ വളയൂരി നല്‍കി!! ഇപ്പോഴിതാ ക്യാന്‍സര്‍ രോഗികള്‍ക്ക് തന്‌റെ മുടി ദാനം നല്‍കി ഒരിക്കല്‍ കൂടി മാതൃകയായി അപര്‍ണ

ആശുപത്രിയിലെ ബില്ലടച്ചാല്‍ മാത്രമേ മരിച്ചയാളുടെ മൃതദേഹം വിട്ടുതരൂ എന്ന് അധികൃതര്‍ പറഞ്ഞപ്പോള്‍ ആശ്രയമില്ലാതെ നിന്ന ഒരു കുടുംബത്തിന് സ്വന്തം കൈയ്യിലെ വളയൂരി നല്‍കിയ അപര്‍ണ ലവകുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥയെ കേരള മനസാക്ഷി അത്ര പെട്ടന്നൊന്നും മറക്കാനിടയില്ല. ഇപ്പോഴിതാ ക്യാന്‍സര്‍ രോഗികള്‍ക്ക് തന്‌റെ മുടി ദാനം നല്‍കി അപര്‍ണ ഒരിക്കല്‍ കൂടി മാതൃകയാകുകയാണ്.
തനിക് അഴകാർന്ന ഈ മുടി മുറിച്ച് നൽകാൻ കാരണമായ സംഭവം തുറന്ന് പറയുകയാണ് അപർണ. കൗതുകം നിറഞ്ഞ കണ്ണുകളുമായി ക്ലാസ് സസൂക്ഷ്മം കേൾക്കുന്ന ഒരു കുട്ടിയെ ഞാൻ തുടക്കം മുതൽ തന്നെ ശ്രദ്ധിച്ചിരുന്നു. അവന്റെ തലയിൽ തീരെ മുടിയില്ലായിരുന്നു. ക്ലാസ് കഴിഞ്ഞതും അവൻ എന്നെ വന്നു കണ്ട് പൊലീസ് വിഭാഗത്തിൽ ജോലിചെയ്യാനുള്ള അവന്റെ ആഗ്രഹത്തെപ്പറ്റി പറഞ്ഞു. അവൻ ഒരു കാൻസർ സർവൈവറാണെന്ന് അവന്റെ ടീച്ചർ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. തുടർച്ചയായ കീമോതെറാപ്പി കൊണ്ടാണ് അവന്റെ മുടി കൊഴിഞ്ഞു പോയതെന്നും ടീച്ചർ പറഞ്ഞു. അവന്റെ അസുഖത്തേക്കാൾ അവനെ വിഷമിപ്പിക്കുന്നത് മുടിപോയതാണെന്നും അതുമായി അവൻ പൊരുത്തപ്പെടുന്നതേയുള്ളൂവെന്നും ടീച്ചർ പറഞ്ഞത് എന്റെ മനസ്സിൽ തട്ടി. ആ സംഭവത്തിനു ശേഷമാണ് തന്റെ കറുത്തുനീണ്ട് ഇടതൂർന്ന മുടി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാനായി അപർണ മുറിച്ചു നൽകിയത്.
തൃശ്ശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷനിലെ (ഇരിഞ്ഞാലക്കുട) സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ അപര്‍ണയ്ക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒരു പുതിയ കാര്യമല്ല. മുൻപും അപർണ ക്യാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകിയിട്ടുണ്ട്. എന്നാൽ ഇത്തവണ മുഴുവൻ മുടിയുമാണ് നൽകിയിരിക്കുന്നത്. അപർണയുടെ ഈ സൽപ്രവൃത്തി ലോകത്തെ അറിയിച്ചത് പൊലീസ് ഉദ്യോഗസ്ഥനായ സാജു ഫ്രാന്‍സിസാണ്. അലങ്കാരമായി കിട്ടിയതെന്തും ആളുകള്‍ അഹങ്കാരത്തോടെ കൊണ്ടുനടക്കുന്ന ഈ കാലത്ത്, തനിക്കു ദൈവം അനുഗ്രഹമായി നല്‍കിയ നീളമുള്ള തലമുടി വെട്ടി, മുടി കൊഴിഞ്ഞ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി തൃശൂരിലെ അമല ഹോസ്പിറ്റലില്‍ ദാനം ചെയ്തിരിക്കുകയാണ് തൃശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷനില്‍ (ഇരിഞ്ഞാലക്കുട) സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയി ജോലി നോക്കുന്ന ശ്രീമതി. അപര്‍ണ്ണ. .മൂന്നുവര്‍ഷം മുമ്പും തന്‍റെ തലമുടി 80 % നീളത്തില്‍ മുറിച്ച്, ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി ഈ അപര്‍ണ്ണ ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ തലമുടി മുഴുവനായും വെട്ടിയാണ്, സ്വന്തം തല മൊട്ടയാക്കിയാണ് മുടി ദാനം ചെയ്തിരിക്കുന്നത്. മൂന്നുവര്‍ഷം കൊണ്ടുതന്നെ, അങ്ങേയറ്റംവരെ വെട്ടിയ തലമുടി, വീണ്ടും കാല്‍മുട്ടിനു താഴെവരെ വളര്‍ന്നുവന്നു എന്നതും, കാരുണ്യം കാണിക്കുന്നവരെ ദൈവം അകമഴിഞ്ഞു സ്നേഹിക്കുന്നുണ്ട് എന്നതിന് തെളിവാണ്.
.
ക്യാന്‍സര്‍ ബോധവത്കരണത്തെ കുറിച്ച് വാ തോരാതെ പ്രസംഗിക്കാന്‍ ഇവിടെ ആയിരംപേരുണ്ട്. പക്ഷേ ക്യാന്‍സര്‍ രോഗികള്‍ക്കായി പ്രവര്‍ത്തിക്കാന്‍, അകമഴിഞ്ഞു സഹായിക്കാന്‍ ഇതുപോലുള്ള ചുരുക്കം ചിലരേയുള്ളൂ. അപര്‍ണയെ സംബന്ധിച്ചിടത്തോളം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവരുടെ കൂടപ്പിറപ്പാണ്. ടി.വി-പത്ര മാധ്യമങ്ങളിലും ഫെയ്സ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലും പണ്ടുമുതല്‍ തന്നെ അപര്‍ണയുടെ പല കാരുണ്യ പ്രവര്‍ത്തികളും വാര്‍ത്ത ആയിട്ടുണ്ട്, പലതും വൈറലും ആയിട്ടുണ്ട്. ഹോസ്പിറ്റലില്‍ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെ നിന്ന ഒരു സാധുവിന് തന്‍റെ കയ്യില്‍ കിടന്ന സ്വര്‍ണ്ണവള ഊരി നല്‍കിയതും, തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ഒരു വൃദ്ധയെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കുളിപ്പിച്ച് വൃത്തിയാക്കി ബന്ധുക്കള്‍ക്ക് തിരികെ ഏല്‍പ്പിച്ചതും, അപകടം പറ്റിയ ഒരാളെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പ്രഥമ ശുശ്രൂഷ ചെയ്യാന്‍ തത്സമയം അവിടെ ആളില്ലെന്ന് കണ്ട് ഒരു പ്രൊഫഷണല്‍ നഴ്സിനെപ്പോലെതന്നെ ആ അപകടം പറ്റിയ ആളെ ശുശ്രൂഷിച്ചതുമൊക്കെ അപര്‍ണ്ണയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രം.
.
കാരുണ്യത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, കരുത്തിലും ഒരുപടി മുന്നില്‍ത്തന്നെയാണ് അപര്‍ണ്ണ. "മൃദുഭാവേ ദൃഢകൃത്യേ" എന്ന പോലീസിന്‍റെ ആപ്തവാക്യം അപര്‍ണ്ണയുടെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. "ഓളപ്പരപ്പിലെ ഒളിംപിക്സ്" എന്നറിയപ്പെടുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരത്തില്‍ ഇത്തവണ തെക്കനോടി വിഭാഗത്തില്‍ ഒന്നാമതെത്തി ട്രോഫി കരസ്ഥമാക്കിയത് അപര്‍ണ്ണകൂടി തുഴയെറിഞ്ഞ കേരളാ പോലീസിന്‍റെ വനിതാ ടീം ആണ്. തന്‍റെ കാരുണ്യ പ്രവര്‍ത്തനങ്ങളെയും കര്‍മ്മ ധീരതയെയും പ്രശംസിച്ചുകൊണ്ട് നിരവധി പുരസ്കാരങ്ങള്‍ അപര്‍ണ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. സേവനകാലത്തുടനീളം പ്രകടിപ്പിച്ച മികവിനും ആത്മാർത്ഥതയ്ക്കും കർമ്മധീരതയ്ക്കും, കൃത്യനിർവ്വഹണത്തിലുള്ള അർപ്പണ മനോഭാവത്തിനുമുള്ള പ്രശസ്ത സേവനത്തിനുള്ള 2015-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും അപര്‍ണ്ണയ്ക്ക് ലഭിക്കുകയുണ്ടായി. അവാർഡുകൾക്ക് നിറമുണ്ടാകുന്നത് അത് അർഹരുടെ നെഞ്ചിലേറുമ്പോഴാണ്.
ഇങ്ങനെയുള്ള പല നല്ല കാര്യങ്ങളും, നമ്മളൊക്കെ അറിയുന്നില്ലെങ്കിലും, ഈ ലോകത്തു നടക്കുന്നുണ്ട്... ഇത്തരം കാരുണ്യ മനസ്സുകള്‍ അപൂര്‍വമായെങ്കിലും ഈ ലോകത്ത് ഉള്ളതുകൊണ്ടാണ് ഈ ലോകം ഇന്നും നിലനില്‍ക്കുന്നതുതന്നെ. കേരളാ പോലീസിന്‍റെ അഭിമാനമുത്തായ അപര്‍ണ്ണയെ നമുക്ക് ഹൃദയംനിറഞ്ഞ് അഭിനന്ദിക്കാം...
https://www.facebook.com/Malayalivartha























