പാലാരിവട്ടം പാലം അഴിമതിക്കേസിലെ അന്വേഷണം തടസ്സപ്പടരുതെന്ന് ഹൈക്കോടതി, ഹര്‍ജികള്‍ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും

ആരെന്തു പറഞ്ഞാലും പാലത്തിന് ബലക്ഷയം ഉണ്ടായെന്നത് സത്യമാണ്. അത് പൊളിക്കേണ്ട അവസ്ഥയിലാണ്. പാലാരിവട്ടം പാലം അഴിമതിക്കേസിലെ അന്വേഷണം തടസ്സപ്പെടരുതെന്ന് ഹൈക്കോടതി.
കേസിലെ പ്രതികളായ ടി ഒ സൂരജ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം.
കേസ് ഡയറി ഹാജരാക്കണം. കേസില്‍ പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണം. ഹര്‍ജികള്‍ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha






















