ബിജെപി പട്ടികയില്‍ ഇനി ഇവര്‍; മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിൽ ഒക്‌ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ്

കേരളത്തിലെ അഞ്ച് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലും ഒക്‌ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കും. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ പ്രാദേശിക നേതാക്കള്‍ക്കാകും മുന്‍ഗണന. മഞ്ചേശ്വരം, എറണാകുളം മണ്ഡലങ്ങളിലേക്കുള്ള സാധ്യതാ പട്ടികയിൽ പ്രാദേശിക നേതാക്കളുടെ പേരുകളാണ് സജീവമായി ഉയര്‍ന്നുവരുന്നത്. അതേസമയം, സംസ്ഥാന നേതാക്കളായ കെ. സുരേന്ദ്രനും ബി. ഗോപാലകൃഷ്ണനും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ഇതോടെ കോന്നിയിലെ സാധ്യതാ പട്ടികയില്‍നിന്ന് കെ. സുരേന്ദ്രന്റെ പേര് ഒഴിവാക്കിയേക്കും.
ബി.ജെ.പി.ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇവിടെ കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കണമെന്നാണ് ജില്ലാ ഘടകത്തിന്റെ അഭിപ്രായം. എന്നാല്‍ കുമ്മനത്തിന്റെ കാര്യത്തില്‍ കൃത്യമായ നിലപാട് ആര്‍.എസ്.എസ്. നേതൃത്വം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് കുമ്മനത്തെ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിപ്പിച്ചത്.
കുമ്മനത്തിന് പുറമേ, വി.വി.രാജേഷ്, പി.കെ.കൃഷ്ണദാസ്, എസ്.സുരേഷ്, എം.എസ്‌കുമാര്‍ എന്നിവരെയാണ് വട്ടിയൂര്‍ക്കാവില്‍ പരിഗണിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് എം.എസ്. കുമാര്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതിനാൽ ഈ പേര് ഒഴിവാക്കിയാക്കും കേന്ദ്രനേതൃത്വത്തിന് പട്ടിക കൈമാറുന്നത്.
കോന്നിയില്‍ മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രന്‍ വ്യക്തമാക്കിയതോടെ ശോഭാ സുരേന്ദ്രന് സാധ്യതയേറിയിരിക്കുകയാണ്. ഇതിനുപുറമേ അശോകന്‍ കുളനട, അശോക് കുമാര്‍ എന്നിവരും സാധ്യത പട്ടികയിലുണ്ട്.
എറണാകുളത്ത് ബി. ഗോപാലകൃഷ്ണനെ പരിഗണിച്ചിരുന്നെങ്കിലും മത്സരിക്കാനില്ലെന്നു പ്രതികരിച്ചതിനാൽ പ്രാദേശിക നേതാക്കളായ സി.ജി. രാജഗോപാല്‍, പത്മജ മേനോന്‍ തുടങ്ങിയവരെയും നിലവില്‍ പരിഗണിക്കുന്നുണ്ട്. മഞ്ചേശ്വരത്ത് പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് സതീശന്‍ ഭണ്ഡാരി, ജില്ലാ പ്രസിഡന്റ് ശ്രീകാന്ത്, രവീശതന്ത്രി കുണ്ടാര്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിക്കുന്നത്. ഇതില്‍ സതീശന്‍ ഭണ്ഡാരിക്കാണ് കൂടുതല്‍ സാധ്യതയെന്നാണ് സൂചന.
016ല്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സുരേന്ദ്രന്‍ പിന്നീട് ഹൈകോടതിയെ സമീപിച്ചിരുന്നു. മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് നേടിയിട്ടുണ്ടെന്നും 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിനിടെയാണ് എതിര്‍കക്ഷിയായ എംഎല്‍എ അബ്ദുള്‍ റസാഖ് മരിച്ചത്. എന്നാല്‍, അബ്ദുള്‍ റസാക്കിന്‍റെ മരണത്തേത്തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ തയാറാണെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിക്കുകയും ഇതിന്‍പ്രകാരം കോടതി കേസ് നടപടികള്‍ അവസാനിപ്പിക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പ് കേസ് പിൻവലിച്ചതിനെ തുടർന്നാണ് ഇവിടേയും ഉപതെരഞ്ഞെടുപ്പ് സാധ്യമായത്.
എംഎൽഎമാരായിരുന്ന ഹൈബി ഈഡൻ എറണാകുളത്തു നിന്നും അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്നും കെ മുരളീധരൻ വടകരയിൽ നിന്നും എഎം ആരിഫ് ആലപ്പുഴയിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭാ അംഗത്വം രാജിവച്ചിരുന്നു. പാല നിയോജക മണ്ഡലത്തിലെ അംഗമായിരുന്ന കെഎം മാണിയും മഞ്ചശ്വരം എംഎൽഎ ആയിരുന്ന പി.ബി അബ്ദുൾ റസാഖും അന്തരിച്ച ഒഴിവിലേയ്ക്കാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha






















