സ്‌കൂട്ടറിന് പിന്നിൽ വാനിടിച്ച് റോഡിൽ വീണ വ്യാപാരിയ്ക്ക് ശരീരത്തിൽ മറ്റൊരു വാഹനം കയറിയിറങ്ങി ദാരുണാന്ത്യം:- കഴുത്തിന് പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ

ദേശീയ പാതയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി തെക്ക് ജംഗ്ഷനിൽ ഇന്ന് നടന്ന വാഹനാപകടത്തിൽ വ്യാപാരിക്ക് ദാരുണാന്ത്യം. സ്‌കൂട്ടറിന് പിന്നിൽ വാനിടിച്ച് റോഡിലേയ്ക്ക് തെറിച്ച് വീണ പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് കരയാംവട്ടം വീട്ടിൽ സിദ്ധാർത്ഥൻ - പ്രഭാവതി ദമ്പതികളുടെ മകൻ ഷാജികുമാർ (52) മറ്റൊരു വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി മരിക്കുകയായിരുന്നു.
പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ആശുപത്രിക്ക് സമീപം വഴിയോരക്കച്ചവടം നടത്തുന്ന ഷാജി, പുലർച്ചെ കടയടച്ച് ഭാര്യക്കൊപ്പം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഷാജി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി. കഴുത്തിനു പരിക്കേറ്റ ഭാര്യ മിനി മോളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















