സൗദിയില്‍ ഉംറ കഴിഞ്ഞു മടങ്ങിവരവേ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ഒരു മരണം

ഉംറ കഴിഞ്ഞു മടങ്ങിവരവേ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ഒരുമരണം. റിയാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ അല്‍ഗുഅയ എന്ന സ്ഥലതാണു അപകടമുണ്ടായത്.
തിരുവനന്തപുരം കല്ലറ കാട്ടുമ്പുറം പ്ലാവിള പുത്തന്‍വീട്ടില്‍ മന്‍സൂറിന്റെ മകന്‍ ഫാരിസ് മന്‍സൂര്‍ (9) ആണ് മരിച്ചത്. പിതാവ് മന്‍സൂറിനും മാതാവ് രജിലാ ബീഗവും പരിക്കുകളോടെ റിയാദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മന്‍സൂറിന്റെ മൃതദേഹം അല്‍ഗുഅയ ആശുപത്രിയില്‍. സംസ്‌കാരത്തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha






















