Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

വെള്ളിയാഴ്ച പിണറായി സർക്കാരിന് നിർണായകം; പാലാ ഉപ തെരഞ്ഞടുപ്പ് ഫലവും മരട് കേസ് സുപീം കോടതി പരിഗണിക്കുന്നതും വെള്ളിയാഴ്ച; ഉപതെരഞ്ഞടുപ്പിനിടയിൽ ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന കൂടുതൽ ദോഷമായതായി സർക്കാർ കരുതുന്നു

24 SEPTEMBER 2019 05:44 PM IST
മലയാളി വാര്‍ത്ത

വെള്ളിയാഴ്ച പിണറായി സർക്കാരിന് നിർണായകം. പാലാ ഉപ തെരഞ്ഞടുപ്പ് ഫലവും മരട് കേസ് സുപീം കോടതി പരിഗണിക്കുന്നതും വെള്ളിയാഴ്ചയാണ്. പാലാ ഉപ തെരഞ്ഞടുപ്പിൽ തോറ്റുവെന്ന് ഇടതു മുന്നണി നേതൃത്വം ഉറപ്പിച്ചു. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന് തിരിച്ചടി നേരിട്ടു എന്നാണ് ഇടതു മുന്നണിയുടെ വിശ്വാസം. ഉപതെരഞ്ഞടുപ്പിനിടയിൽ ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന കൂടുതൽ ദോഷമായതായി സർക്കാർ കരുതുന്നു. പാലാ വിശ്വാസികളുടെ നഗരമാണ്. അവിടെ വിശ്വാസികൾക്കെതിരെ നടത്തുന്ന ഓരോ പ്രസ്താവനയും ജാതി മത ഭേദമന്യേ സ്വീകരിക്കും. ഹിന്ദുക്കൾക്കെതിരെ സംസാരിച്ചാൽ പാലായിൽ ജയിക്കാമെന്ന് മുഖ്യമന്ത്രി കരുതി. എന്നാൽ അത് തെറ്റാണെന്ന് തെളിഞ്ഞു. സർക്കാർ വിരുദ്ധ വികാരം തന്നെയാണ് പാലായിൽ ആഞ്ഞടിച്ചത്. പാലാ തെരഞ്ഞടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത് ശരിയാവും.

കൂനിൻമേൽ കുരു എന്ന നിലയിലാണ് മരട് വിവാദം സർക്കാരിന് മേൽ വീണത്. 27 നാണ് കോടതി മരട് കേസ് പരിഗണിക്കുക. അന്നും ചീഫ് സെക്രട്ടറി നിഷേധാത്മക നിലപാട് സ്വീകരിച്ചാൽ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരിക ടോം ജോസായിരിക്കും. കടുത്ത സമ്മർദ്ദത്തിലാണ് ചീഫ് സെക്രട്ടറി എത്തി ചേർന്നിരിക്കുന്നത്. വിധിക്ക് മേൽ എന്ത് ചെയ്യണമെന്ന കാര്യത്തിൽ കോടതി വിധി വന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും സർക്കാരിന് വ്യക്തതയില്ല. ഹരീഷ് സാൽവേയെ പോലുള്ളവരെ ഇറക്കിയിട്ടും സുപ്രീം കോടതിയിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് സർക്കാർ എത്തിചേർന്നിരിക്കുന്നത്. ഉത്തരവ് നടപ്പിലാക്കിയാൽ സർക്കാർ മേശക്കാരാകും.നടപ്പാക്കിയില്ലെങ്കിൽ ചീഫ് അകത്താവും.

ഏതായാലും വെള്ളിയാഴ്ച വരെ കാത്തിരിക്കാനാണ് ചീഫ് സെക്രട്ടറിയുടെ തീരുമാനം. ജീവിക്കണോ ജയിലിൽ പോകണോ എന്നതാണ് ചീഫ് സെക്രട്ടറിയുടെ മുന്നിലുള്ള ചോദ്യം. കോടതിയെ അനുനയിപ്പിക്കാനുള്ള കേരള സർക്കാരിന്റെ എല്ലാ ശ്രമങ്ങളും പാളി. സംസ്ഥാന സർക്കാരിനെതിരെ കടുത്ത നടപടികൾ വെള്ളിയാഴ്ച ഉണ്ടായേക്കും. പ്രളയത്തിൽ സർക്കാർ വലിയ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന സർക്കാരിന്റെ അവകാശ വാദങ്ങൾ പൊളിക്കുന്നതായിരുന്നു സുപ്രീം കോടതിയുടെ ചോദ്യ ശരങ്ങൾ. അനധികൃത നിർമ്മാണങ്ങൾക്കെതിരെ സർക്കാർ യഥാസമയം നടപടി എടുത്തിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് കോടതി പറഞ്ഞത് സർക്കാരിനെ സംബന്ധിച്ചടത്തോളം വലിയ തിരിച്ചടിയായി.

സംസ്ഥാനത്തെ മുഴുവൻ തീരദേശ നിയമലംഘനങ്ങളും കണ്ടെത്താൻ സർവേ നടത്തുമെന്നും കോടതി പറഞ്ഞു. ഇതും സർക്കാർ നെഞ്ചിടിപ്പോടെയാണ് കേട്ടത്.

വലിയ പ്രതിസന്ധിയാണ് പിണറായി സർക്കാർ അനുഭവിക്കുന്നത്. രാഷ്ട്രീയമായും സാമൂഹ്യമായും സർക്കാർ അനുഭവിക്കുന്ന കാര്യങ്ങൾ പരിഹരികാവുന്നതിലുമപ്പുറമാണ്. ശബരിമല വിഷയം വിവാദമായതോടെയാണ് സർക്കാർ അകപ്പെട്ടത്. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ഇറങ്ങിപുറപ്പെട്ട സർക്കാർ സകലർക്കും അനഭിമതരായി. ശബരിമലയിൽ സുപ്രീം കോടതി വിധി എങ്ങനെ നടപ്പിലാക്കാമെന്ന് ഗവേഷണം നടത്തിയ സർക്കാർ മരടിൽ സുപ്രീം കോടതി വിധി എങ്ങനെ നടപ്പിലാക്കാതിരിക്കാം എന്നാണ് ചിന്തിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (47 minutes ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (50 minutes ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (54 minutes ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (57 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (1 hour ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (5 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (5 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (6 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (6 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (7 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (7 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (8 hours ago)

Malayali Vartha Recommends