മെഡിക്കൽ വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെഹാല ആത്മഹത്യയ്ക്ക് ഉത്തരവാദി ആര് ? മരണത്തിന് പിന്നിൽ ദുരൂഹത ഏറെ ....

കൊല്ലം >മീയണ്ണൂർ അസ്സീസിയ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ വയനാട് പരിയാരം പാറയ്ക്കൽ പൊയ് കേരി ഹൗസിൽ നെഹാല (19) നെയാണ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിനിയാണ് നെഹല.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ സുഹൃത്തുക്കൾ നെഹലയെ തിരക്കി ഹോസ്റ്റൽ മുറിയിലെത്തിയപ്പോൾ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. മരണകാരണം വ്യക്തമല്ല ,ദുരൂഹത നീളുന്നു. കൊട്ടിയം പോലീസ് സി ഐ വിപിൻ കുമാറിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് കതക് തുറത്ത് അകത്തു കടന്ന് നോക്കിയപ്പോഴെക്കും വിദ്യാർത്ഥിനി മരിച്ച നിലയിലായിരുന്നു.
https://www.facebook.com/Malayalivartha






















