പള്ളിമുറ്റത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നു .... പിറവം സെയ്ന്റ് മേരീസ് പള്ളി (വലിയ പള്ളി) സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പോലീസ്.... ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സംരക്ഷണം നല്‍കുമെന്ന് പോലീസ്... പളളിയില്‍ പ്രവേശിക്കാന്‍ എത്തിയവരെ ഗേറ്റിനു മുന്നില്‍ തടഞ്ഞു.... പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് യാക്കോബായ വിഭാഗം

പിറവം പള്ളിമുറ്റത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നു. പിറവം സെയ്ന്റ് മേരീസ് പള്ളി (വലിയ പള്ളി) സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാനൊരുങ്ങി പോലീസ് . ഇന്ന് രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം തന്നെ പള്ളിക്ക് അകത്ത് നിലയുറപ്പിച്ച യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിയുടെ പ്രവേശനകവാടം പൂട്ടിയിട്ട് പ്രതിഷേധിക്കുകയാണ്.
.എന്തുവന്നാലും ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. പ്രായമായ സ്ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയിരിക്കുന്നത്. രാവിലെ ഏഴുമണിയോടെ പള്ളിയില്‍ പ്രവേശിക്കുമെന്നായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചിരുന്നത്. ഇതിനു മുന്നോടിയായി ചൊവ്വാഴ്ച വൈകീട്ടു തന്നെ പിറവത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. യാക്കോബായ വിശ്വാസികളും ചൊവ്വാഴ്ച തന്നെ പള്ളിയിലെത്തി.
ലത്തിയിരുന്നു.
എഴുനൂറിലേറെ വരുന്ന പോലീസുകാരുടെ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ജല പീരങ്കിയും ബാരിക്കേഡുകളും സജ്ജമാക്കിയിട്ടുണ്ട്. അഗ്‌നിരക്ഷാ സേനയ്‌ക്കൊപ്പം സ്‌കൂബ ടീമിനെയും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ആര്‍.ഡി.ഒ. യുടെ നേതൃത്വത്തില്‍ റവന്യു വകുപ്പ് സംഘവുമുണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗം കാതോലിക്കേറ്റ് സെന്ററില്‍ കേന്ദ്രീകരിച്ച ശേഷം വലിയ പള്ളിയില്‍ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പള്ളി മുറ്റത്ത് വന്‍ പോലീസ് സന്നാഹമാണ്.
https://www.facebook.com/Malayalivartha






















