അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. മഞ്ചേശ്വരം, എറണാകുളം, കോന്നി, വട്ടിയൂര്‍കാവ്, അരൂര്‍ എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.വട്ടിയൂര്‍കാവും അരൂരും വെച്ച് മാറണമെന്ന എ ഗ്രൂപ്പ് നിര്‍ദ്ദേശം ഐ ഗ്രൂപ്പ് തള്ളിയിരുന്നു.
ഇതോടെ അരൂരില്‍ പ്രതീക്ഷ വെച്ചിരുന്ന ഷാനിമോള്‍ ഉസ്മാന് തിരിച്ചടിയായി. ഈ സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയവും കോണ്‍ഗ്രസിന് വെല്ലുവിളി ആയേക്കും. മറ്റിടങ്ങളിലെല്ലാം വേഗത്തില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha






















