Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ചാവി ഊരിയിട്ടും യുവാവ് കടന്നു കളഞ്ഞു... മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ ചൂണ്ടി അസഭ്യം പറഞ്ഞ യുവാവ് വെട്ടില്‍; ഇതിന് സാക്ഷിയായ അസി. കമ്മിഷണര്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തെങ്കിലും കൂളായി രക്ഷപ്പെട്ടു; അവസാനം കഥയിങ്ങനെ

25 SEPTEMBER 2019 01:52 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയത്തില്‍ പലതരം എതിരഭിപ്രായങ്ങള്‍ ഉണ്ടാകാം. എങ്കിലും പദവികളെ എപ്പോഴും മാനിക്കണം. അല്ലാതെ വായില്‍ തോന്നുന്നത് വിളിച്ചു പറഞ്ഞാല്‍ ഇതായിരിക്കും അവസ്ഥ. തൃശൂരിലാണ് ഏറെ കൗതുകമുണ്ടാകുന്ന സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം തൃശൂരിലെ പരിപാടിയ്ക്ക് ഔദ്യോഗിക യാത്രക്കിടെയാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാന്‍ ഗതാഗതം നിയന്ത്രിച്ചതിനാലാണ് യുവാവ് അസ്വസ്ഥനായത്. തുടര്‍ന്ന് എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ അസഭ്യം പറയുകയും ചെയ്തു. കേട്ടു നിന്നവര്‍ യുവാവിന് ആവേശം കയറ്റി പൊട്ടിച്ചിരിച്ചു.

ഈ സ്ഥലത്ത് സുരക്ഷയ്ക്ക് നേതൃത്വം നല്‍കിയത് തൃശൂര്‍ പോലീസ് അസി. കമ്മിഷണറാണ്. യുവാവ് അസഭ്യം പറയുന്നത് അസി. കമ്മീഷണറും കേട്ടു. ആള്‍ക്കാരുടെ ചിരിയും കൂടിയായപ്പോള്‍ സംഭവത്തില്‍ കമ്മീഷണര്‍ ഇടപെട്ടു. അസി. കമ്മിഷണര്‍ യുവാവിനെ ശകാരിച്ചു. എന്തിനാ തെറിവിളിക്കുന്നതെന്ന് ചോദിച്ചു. ഇതോടൊപ്പം ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. ചുറ്റും പോലീസുകാരും വളഞ്ഞു. ഇതിനിടെ പതറിപ്പോയ യുവാവ് സംഭവം പന്തിയല്ലെന്ന് കണ്ട് കൈ തട്ടിമാറ്റി വണ്ടി എങ്ങനെയോ സ്റ്റാര്‍ട്ട് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇതോടെ കമ്മീഷണറും പോലീസുകാരും വല്ലാതെയായി. വലിയൊരു ജനക്കൂട്ടമാണ് റോഡില്‍. ഉടന്‍ തന്നെ കമ്മീഷണര്‍ വയര്‍ലസിലൂടെ മെസേജ് നല്‍കുയും യുവാവിന് പിറകെ ഓടുകയും ചെയ്തു. കൂടെ ബാക്കിയുള്ള പോലീസുകാരും. പക്ഷെ യുവാവ് രക്ഷപ്പെട്ടു. ഏതാനും മീറ്ററകലെ പോലീസ് സംഘം ബൈക്ക് വീണ്ടും തടഞ്ഞെങ്കിലും നിര്‍ത്താതെ പോകാന്‍ യുവാവ് ശ്രമിച്ചു. യുവാവിനെ ബലപ്രയോഗത്തിലൂടെ ഒടുവില്‍ കുടുക്കി.

40 വയസുള്ള ചിറ്റിലപ്പിള്ളി അമ്പിഴപ്പിള്ളി ആന്‍സണ്‍ വടക്കന്‍ ആണ് പോലീസ് പിടിയിലായത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് തിരക്കിട്ട പരിപാടികളാണ് തൃശൂരില്‍ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനമായതിനാല്‍ ജില്ലയില്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയത്. വി.വി.ഐ.പി. സന്ദര്‍ശനമായതിനാല്‍ ഓരോ പ്രധാന ജംഗ്ഷനുകളിലും പ്രധാന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതലയും നല്‍കിയിരുന്നു. ഇതിനിടെയാണ് രാവിലെ ഒന്‍പതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം തൃശൂര്‍ ഗുരുവായൂര്‍ പാതയിലൂടെ പുഴയ്ക്കലെത്തിയത്. അപ്പോഴാണ് സംഭവം നടന്നത്. വാഹന വ്യൂഹത്തിനു കടന്നു പോകാന്‍ പൊലീസ് ഗതാഗതം നിയന്ത്രിച്ചിരുന്നു. ഏതാനും മിനിറ്റുകള്‍ കാത്തുനിന്നപ്പോഴേക്കും യുവാവ് അസ്വസ്ഥനായി. ഗതാഗതം നിയന്ത്രിച്ച എസിപി വി.കെ. രാജുവിനോടു യുവാവ് കയര്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തിയപ്പോഴാണ് എല്ലാവരും കേള്‍ക്കെ യുവാവ് അസഭ്യം പറഞ്ഞത്. ഇതോടെ എസിപി എത്തി ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തത്. പഴയ ബൈക്ക് ആയതുകൊണ്ട് താക്കോല്‍ ഇല്ലാതെയും സ്റ്റാര്‍ട്ട് ചെയ്യാവുന്ന അവസ്ഥയിലായിരുന്നതിനാലാണ് യുവാവിന് രക്ഷപ്പെടാന്‍ സാധിച്ചത്.

വയര്‍ലെസിലൂടെ എ.സി.പി. നിര്‍ദേശം നല്‍കിയതനുസരിച്ച് ശോഭ സിറ്റിക്കു സമീപത്തു വച്ച് പൊലീസ് സംഘം ബൈക്ക് തടഞ്ഞു. നിര്‍ത്താതെ മുന്നോട്ടു കുതിച്ച ബൈക്ക് ബല പ്രയോഗത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും കേസെടുത്തു. ഏതായാലും യുവാവ് പെട്ടുപോയിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (1 hour ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (1 hour ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (1 hour ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (1 hour ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (5 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (5 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (7 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (7 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (8 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (8 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (9 hours ago)

Malayali Vartha Recommends