എല്ലാം ഒരു നിമിത്തം.... ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പുകഴ്ത്തിയിട്ടും പുകഴ്ത്തിയിട്ടും ട്രംപിന് മതിയായില്ല; എനിക്കറിയുന്ന ഇന്ത്യയില്‍ പലതരം ഭിന്നതകളും അഭ്യന്തര പ്രശ്‌നങ്ങളും നിലനിന്നിരുന്നു; എന്നാല്‍ ഇന്ന് ഒരു പിതാവെന്ന പോലെ മോദി രാജ്യത്തെ ഒന്നിച്ചു നിര്‍ത്തുന്നു

ഹൗഡി മോദിയെ ശപിക്കുകയാണ് പാകിസ്ഥാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും. ഇങ്ങനെയൊരു ഹൗഡി മോദി ഇല്ലായിരുന്നെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഇത്രമേല്‍ അടുക്കില്ലായിരുന്നു. അമേരിക്ക എക്കാലവും തങ്ങളോടൊപ്പം നില്‍ക്കുമെന്നാണ് പാകിസ്ഥാന്‍ കരുതിയത്. എന്നാല്‍ ആ പ്രതീക്ഷകളെ തെറ്റിച്ചാണ് മോദിയും ട്രംപുമായുള്ള കൂട്ടുകെട്ട്. അതിനേറ്റവും വലിയ തെളിവാണ് ട്രംപ് നടത്തുന്ന പ്രസ്താവനകള്‍. നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവിലാണ് ട്രംപ് വെളിപ്പെടുത്തല്‍ നടത്തിയത്.
ഇന്ത്യയുടെ പിതാവെന്നാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചത്. അതും കരുതലുള്ള പിതാവ്. എനിക്കറിയുന്ന ഇന്ത്യയില്‍ പലതരം ഭിന്നതകളും അഭ്യന്തര പ്രശ്‌നങ്ങളും നിലനിന്നിരുന്നു. എന്നാല്‍ ഇന്ന് ഒരു പിതാവെന്ന പോലെ മോദി തന്റെ രാജ്യത്തെ ഒന്നിച്ചു നിര്‍ത്തുകയാണെന്നും അദ്ദേഹത്തെ ഇന്ത്യയുടെ പിതാവെന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. മോദിയെ സംബന്ധിച്ച് ഇതിലും വലിയ അഭിനന്ദനം കിട്ടാനില്ല. അതേസമയം ഇമ്രാന്റെ കാര്യം പറയാനില്ല.
ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തായിരുന്നു മോദിയുടേയും ട്രംപിന്റെയും കൂടിക്കാഴ്ച. സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ തന്റെ നിലപാട് ഹൂസ്റ്റണില്‍ മോദി തുറന്നു പറഞ്ഞിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനാവുമെന്നും ട്രംപ് പറഞ്ഞു.
ശരിക്കും മോദിയെ വലിയരീതിയില്‍ പുകഴ്ത്തുന്ന തരത്തില്‍ തന്നെയായിരുന്നു ട്രംപിന്റെ പരാമര്‍ശങ്ങള്‍. മോദി റോക്സ്റ്റാറാണെന്നും പാക്കിസ്ഥാന് ഉറച്ച മറുപടിയാണ് മോദി നല്‍കുന്നതെന്നും ട്രംപ് പറഞ്ഞു.
മാത്രമല്ല നരേന്ദ്രമോദിയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞ ട്രംപ് അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നും അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും പറഞ്ഞു.
അതേസമയം ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ സുഹൃത്താണെന്ന് മോദി പറഞ്ഞു. ഹൂസ്റ്റണിലെ പരിപാടിയില്‍ പങ്കെടുത്തതിന് ട്രംപിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഹൂസ്റ്റണിലെ 'ഹൗഡി മോദി' പരിപാടിയുടെ വന്‍ വിജയത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്. അതിനാല്‍ തന്നെ വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്.
ഇന്ത്യ യു.എസ് വ്യാപാര കരാറിനെക്കുറിച്ച് സജീവമായി ആലോചിക്കുകയാണെന്നും ഉടന്‍ തന്നെ ഇരുരാജ്യങ്ങളും വലിയൊരു കരാറിലേര്‍പ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വളരെ നല്ല മനുഷ്യരാണ്. പാകിസ്ഥാനേക്കാള്‍ ഭീകരത കൂടുതല്‍ ഇറാനിലാണ്. ഇമ്രാനും മോദിയും നേരിട്ട് കണ്ട് സംസാരിച്ചാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. കാശ്മീരിന്റെ കാര്യത്തില്‍ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിക്കാനായാല്‍ ഗുണകരമാകുമെന്നും ട്രംപ് പറഞ്ഞു.
സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ തന്റെ നിലപാട് ഹൂസ്റ്റണില്‍ മോദി തുറന്നു പറഞ്ഞിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനാവുമെന്നും ട്രംപ് പറഞ്ഞു. അതിനിടെ കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കത്തില്‍ മദ്ധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് ആവര്‍ത്തിച്ചു. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അവര്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഞാന്‍ സഹായിക്കാന്‍ തയ്യാറാണ്. അത് രണ്ട് പേരും ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം. വളരെ വ്യത്യസ്തമായ കാഴ്ചപാടാണ് ഇരു രാജ്യങ്ങള്‍ക്കുമുള്ളത്. അതില്‍ തനിക്ക് ആശങ്കയുണ്ടെന്നും ട്രംപ് പറഞ്ഞു.
"
https://www.facebook.com/Malayalivartha






















