ബെക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തിയിട്ട് സ്വകാര്യബസ് നിര്‍ത്താതെ പോയി, പൊലീസ് സ്വമേധയാ കേസെടുത്തു

ബൈക്ക് യാത്രികനായ മധ്യവയസ്‌ക്കനെ ഇടിച്ചിട്ടിട്ടും പയ്യന്നൂര്‍ നഗരത്തില്‍ സ്വകാര്യ ബസ് നിര്‍ത്താതെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആരേയും ഞെട്ടിക്കും.
തലനാരിഴയ്ക്കാണ് പയ്യന്നൂര്‍ സ്വദേശി രവീന്ദ്രന്‍ ടയറിനടിയില്‍ പെടാതെ രക്ഷപ്പെട്ടത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഇന്നലെ ഉച്ചയോടെ പയ്യന്നൂര്‍ മെയിന്‍ റോഡിലായിരുന്നു അപകടം. റോഡിന്റെ ഇടതു ഭാഗം ചേര്‍ന്ന് പോവുകയായിരുന്ന ബൈക്കിനെ മറികടക്കാനുള്ള വ്യഗ്രതയില്‍ പുറകില്‍ വരികയായിരുന്ന ബസ് ഇടിച്ചു തെറിപ്പിക്കുയായിരുന്നു.
ബസിന്റെ ടയറിനടിയില്‍ പെടാതെ അത്ഭുതകരമായാണ് രവീന്ദ്രന്‍ രക്ഷപ്പെട്ടത്. പക്ഷേ വീഴ്ചയുടെ ആഘാതത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായിട്ടുണ്ട്.
ആദ്യ ശസ്ത്രക്രിയക്ക് വിധേയനാക്കിയ രവീന്ദ്രന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പൊലീസ് സ്വമേധയാ കേസെടുത്തു.
സാജ് ലൈന്‍സ് എന്ന ബസാണ് ഇടിച്ചിട്ട് നിര്‍ത്താതെ പോയതെന്ന് മനസിലായിട്ടുണ്ട്. ബസുകളുടെ മത്സരയോട്ടത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
https://www.facebook.com/Malayalivartha






















