അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസിയുടെ ടയറിന്റെ അവസ്ഥ കണ്ട യാത്രക്കാര്‍ അമ്പരന്നുപോയി!

എംസി റോഡില്‍ ഒരു കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസ് അപടത്തില്‍പ്പെട്ടു. ബസും ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് നിര്‍ത്തിയ ബസില്‍ നിന്നു പുറത്തിറങ്ങിയ യാത്രക്കാരും നാട്ടുകാരും ബസിന്റെ ടയറിന്റെ അവസ്ഥ കണ്ടു നെഞ്ചില്‍ കൈവച്ചുപോയി. മുന്നിലെ ടയറുകള്‍ തേഞ്ഞു മൊട്ടയായി നൂല്‍തെളിഞ്ഞ അവസ്ഥയിലായിരുന്നു.
ദീര്‍ഘദൂര ബസിന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റു ബസുകളുടെ സ്ഥിതി എന്താകും. യാത്രക്കാരുടെ ജീവനു വിലനല്‍കാതെയുള്ള ഇത്തരം യാത്രകള്‍ അപകടം ക്ഷണിച്ചു വരുത്തുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
എംസി റോഡ്, നല്ല നിലവാരത്തില്‍ ടാറിങ് നടത്തിയതിനാല്‍ റോഡിന്റെ പ്രതലം മിനുസമാണ്. കൂടാതെ വാഹനങ്ങളില്‍ നിന്നുള്ള ഓയിലുകളും മറ്റു വീണു വഴുക്കലും ഉണ്ടാകുന്നു. നല്ല ടയറുകളാണെങ്കില്‍ കൂടി മഴ സമയങ്ങളില്‍ ബ്രേക്കിടുമ്പോള്‍ വാഹനങ്ങള്‍ തെന്നി മാറും.
രണ്ടുമാസമായി കേരളത്തിലെ ഡിപ്പോകളില്‍ ടയര്‍ക്ഷാമം ഉള്ളതായി അറിയുന്നു. ടയറുകളുടെ ലഭ്യതക്കുറവു മൂലം ബസുകള്‍ കട്ടപ്പുറത്തായതോടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കേണ്ട അവസ്ഥയും ഉണ്ടാകുന്നു.
https://www.facebook.com/Malayalivartha






















