അവധിക്ക് നാട്ടിലെത്തിയ പ്രവാസിയെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി: ഞെട്ടലോടെ ഭാര്യയും കുടുംബവും

ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ യുവാവിനെ കണ്ടെത്തി. വിദേശത്ത് നിന്നും അവധിക്കെത്തിയ കാഞ്ഞിരോട് എലുമ്പന്‍ ഹൗസില്‍ പരേതനായ കുഞ്ഞിരാമന്‍സരോജിനി ദമ്പതികളുടെ മകന്‍ എ. സനേഷിനെ (35) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11 ഓടെ കാഞ്ഞിരോട് തെരു ഗണപതി മണ്ഡപം കുളത്തിലാണ് സനേഷിന്റെ മൃതദേഹം കണ്ടത്.
ചൊവ്വാഴ്ച രാത്രി ഏഴോടെ സനേഷിനെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മസ്‌ക്കറ്റില്‍ ജോലിയുണ്ടായിരുന്ന സനേഷ് അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. സനേഷിന്റെ ഭാര്യ അശ്വതിയും മസ്‌ക്കറ്റില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്.
https://www.facebook.com/Malayalivartha






















