തൃശൂരിലെ കള്ളനോട്ട് വിരുതനെ പോലീസ് പൊക്കി ; പിടിയിലായ പ്രതിയെ കണ്ട് പോലീസ് ഞെട്ടി

കള്ളനോട്ടുമായി യുവാവ് പിടിയിൽ. കള്ളനോട്ട് വിതരണം ചെയ്ത കുറ്റത്തിന് ഇയാൾ നേരത്തെയും അറസ്റ്റിലായിട്ടുണ്ട് . കൊടുവള്ളി പോലീസാണ് പിടിക്കൂടിയത്. ഇയാൾക്കൊപ്പം രണ്ട് പേർ കൂടി പിടിയിലായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഞ്ചാംപരത്തി പനങ്ങാട് ശ്രീനാരായണപുരം എരാശ്ശേരി രാകേഷ്, മലപ്പുറം ഒതായി പെരകമണ്ണ മണ്ടത്തൊടി സുനീര്‍ അലി എന്നിവരാണ് പിടിയിലായത്. കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്‍, സബ് ഇന്‍സ്പെക്ടര്‍ കെ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്യാൻ നേതൃത്വം കൊടുത്തത്. ഓമശ്ശേരിയിൽ വിതരണം ചെയ്യാൻ സ്‌കൂട്ടറില്‍ കള്ളനോട്ടുമായി എത്തിയപ്പോഴായിരുന്നു ഇവര്‍ പോലീസ് കുടുക്കിയത്. അഞ്ഞൂറിന്റെ 300 നോട്ടുകളും ഇരുനൂറിന്റെ ഇരുനൂറ് നോട്ടുകളും ഇവരുടെ കൈയിൽ ഉണ്ടായിരുന്നു.
കള്ളനോട്ടുമായി പിടിയിലായതിനാൽ ഇയാളെ പാർട്ടിയിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റായിരുന്നു ഇയാൾ. 2017 ജൂണിലായിരുന്നു ഒന്നലരക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളുമായി തൃശൂര്‍ പോലീസ്ഇയാളെ പിടിച്ചത്. എന്നാൽ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു . ഇതിനിടെ വീണ്ടും കള്ളനോട്ട് അച്ചടി ആരംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















