മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി; 2006ല്‍ ലെ ജയം ഇത്തവണയും ആവര്‍ത്തിക്കുമെന്ന് എല്‍.ഡി.എഫ് കണക്കുകൂട്ടല്‍

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ സി.എച്ച് കുഞ്ഞമ്ബു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. ജില്ലാ സെക്രട്ടറിയേറ്റില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ കുഞ്ഞമ്പുവിന്റെ പേര് മാത്രമാണ് സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത്. മണ്ഡലം തിരിച്ച് പിടിക്കുമെന്ന് കുഞ്ഞമ്പു പ്രതികരിച്ചു.
ലീഗിലെ തര്‍ക്കങ്ങള്‍ യു.ഡി.എഫിന് വിനയാകുമെന്നും കുഞ്ഞമ്പു പറഞ്ഞു. സി.പി.എം സംസ്ഥാനസമിതി അംഗമായ കുഞ്ഞമ്പു 2006ല്‍ ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. ആ വിജയം ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍.
സിറ്റിങ് എംഎല്‍എ എന്ന നിലയില്‍ വീണ്ടും ജനവിധി തേടിയിട്ടും കഴിഞ്ഞ തവണ കുഞ്ഞമ്ബു പിബി അബ്ദുല്‍ റസാക്കിനും കെ സുരേന്ദ്രനും പിന്നിലായി മൂന്നാം സ്ഥാനത്തേക്കു പോവുകയായിരുന്നു. ജയം നേടിയ അബ്ദുല്‍ റസാക്ക് 56,870 വോട്ടു നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ കെ സുരേന്ദ്രന്‍ 56,781ഉം കുഞ്ഞമ്ബു 42565 വോട്ടും നേടി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെആര്‍ ജയാനന്ദ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാവുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ജില്ലാ നേതൃതലത്തില്‍ നടന്ന ചര്‍ച്ചകളില്‍ കുഞ്ഞമ്ബുവിന്റെ കാര്യത്തില്‍ സമവായത്തില്‍ എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha






















