Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ലഹരി മരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം നഗ്‌നവീഡിയോ എടുത്ത് ഭീഷണി  

25 SEPTEMBER 2019 03:00 PM IST
മലയാളി വാര്‍ത്ത

നടുവണ്ണൂര്‍ പെരുവല്ലൂര്‍ കുറ്റിക്കണ്ടി ഹൗസില്‍ മുഹമ്മദ് ജാസിം എന്ന 19-കാരനെ കോഴിക്കോട് , സരോവരം ബയോ പാര്‍ക്കില്‍ ലഹരിമരുന്ന് കലര്‍ന്ന ജ്യൂസ് നല്‍കി പത്തൊന്‍പതുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ സ്റ്റേഷനില്‍ സ്വമേധയാ ഹാജരായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പീഡനദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കുകയും ചെയ്യുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനും, പൊലീസ് നടപടിയെടുക്കുന്നില്ലെന്നു കാണിച്ച് പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു. നഗ്‌നവിഡിയോ കാണിച്ച് പണം അപഹരിക്കാന്‍ ശ്രമിക്കല്‍, വധഭീഷണി, ലൈംഗിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ജാസിമിനെതിരേ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

നഗരത്തില്‍ സിഎയ്ക്കു പഠിക്കുന്ന തന്റെ മകളെ ആസൂത്രിതമായി കെണിയില്‍പെടുത്തുക ആയിരുന്നുവെന്ന് പിതാവ് ആരോപിക്കുന്നു. കെണിയില്‍പെട്ടെന്ന് മനസ്സിലായതോടെ പെണ്‍കുട്ടി പിതാവിനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞു. കുട്ടുകാരികളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സരോവരം ബയോ പാര്‍ക്കില്‍ പോയതെന്നും അവിടെ വച്ച് കുറച്ച് ആണ്‍കുട്ടികളെ പരിചയപ്പെട്ടുവെന്നും അവര്‍ തന്ന ജ്യൂസ് കഴിച്ചതോടെ ബോധരഹിതയായെന്നും പെണ്‍കുട്ടി പറഞ്ഞതായി പിതാവ് അറിയിച്ചു.

പിന്നീട് ബോധം വന്നപ്പോള്‍ പാര്‍ക്കിനു പിറകിലെ മുറിയില്‍ താന്‍ വസ്ത്രങ്ങളില്ലാതെ കിടക്കുകയായിരുന്നുവെന്നും ദിവസങ്ങള്‍ക്കുള്ളില്‍, ഇന്റര്‍നെറ്റ് വഴി നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയുമായി ഒരു യുവാവെത്തിയെന്നും പെണ്‍കുട്ടി പറയുന്നു. ഇയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്വര്‍ണവും പണവും നല്‍കി. വീണ്ടും പെണ്‍കുട്ടിയോടു നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടു. ഭീഷണിക്കു വഴങ്ങി പെണ്‍കുട്ടി ചിത്രങ്ങള്‍ അയച്ചുകൊടുത്തു. പിന്നീട്, വിവാഹം കഴിക്കാമെന്നു യുവാവ് വാഗ്ദാനം ചെയ്തു. അതിന് മതം മാറണമെന്നു നിര്‍ബന്ധിച്ചതായും പിതാവ് പറയുന്നു.

പെണ്‍കുട്ടി വീണ്ടും നഗരത്തിലെത്തിയത് കൗണ്‍സിലിങ്ങിനു ശേഷം പുതിയ ജീവിതത്തിലേക്കു കടക്കാമെന്ന പ്രതീക്ഷയിലാണ്. തിരികെ ഹോസ്റ്റലില്‍ എത്തിയപ്പോള്‍ അവിടെ കാത്തുനിന്ന യുവാവ് കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും ഡ്രൈവറുമായി മല്‍പിടുത്തത്തിലായെന്നും പിതാവ് പറയുന്നു. ഇതിനിടെ പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും മെഡിക്കല്‍ കോളജ് പൊലീസ് ആദ്യം നടപടിയെടുക്കാന്‍ മടിച്ചുവത്രേ. അമ്പതിലധികം പെണ്‍കുട്ടികളെ സമാന രീതിയില്‍ കെണിയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജിന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ചേര്‍ന്നു നല്‍കിയ പരാതി പ്രകാരം, മതപരിവര്‍ത്തനശ്രമമുണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നഗരത്തില്‍ പ്രക്ഷോഭവും സിറ്റി പൊലീസ് മേധാവിയുടെ ഓഫിസിലേക്കു പ്രതിഷേധമാര്‍ച്ചും നടന്നിരുന്നു. നടക്കാവ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് മെഡിക്കല്‍കോളജ് പൊലീസിനു കൈമാറി. പരാതി ലഭിച്ചതോടെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതു കൂടാതെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച് 164 പ്രകാരമുള്ള മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (1 hour ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (1 hour ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (1 hour ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (2 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (6 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (7 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (7 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (8 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (8 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (9 hours ago)

Malayali Vartha Recommends