Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരുടെ വഴിവിട്ട ഇടപാടുകൾക്കെതതിരെ പൊട്ടിത്തെറിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ:- സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ ആശുപത്രിയിലെ പ്രാക്ടീസിനെക്കുറിച്ചും, മരുന്നു കമ്പനികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ചും കിട്ടിയ പരാതികൾ അക്കമിട്ട് നിരത്തി രൂക്ഷമായി വിമർശിച്ച മന്ത്രി തെറ്റ് ആവർത്തിച്ചാൽ ശക്തമായ നടപടി എടുക്കുമെന്ന് താക്കീത് ചെയ്തു...

25 SEPTEMBER 2019 03:17 PM IST
മലയാളി വാര്‍ത്ത

മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരുടെ സ്വകാര്യ ആശുപത്രിയിലെ പ്രാക്ടീസിനെക്കുറിച്ചും, മരുന്നു കമ്പനികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ചും കിട്ടിയ പരാതികൾ അക്കമിട്ട് നിരത്തി രൂക്ഷമായി വിമർശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം പ്രത്യേകം വിളിച്ച യോഗത്തിലാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഈ അനീതിക്കെതിരെ പൊട്ടിത്തെറിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചില ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് വർദ്ധിച്ചിരിക്കുകയാണെന്നാണ് രഹസ്യ വിവരത്തെ തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. സ്വകാര്യ പ്രാക്ടീസ് മാത്രമല്ലാതെ, മരുന്ന് കച്ചവടം നടത്തുന്ന ഡോക്ടറെക്കുറിച്ചും പരാതി കിട്ടിയതിനെത്തുടർന്ന് സ്വകാര്യ കമ്പനികൾ നൽകിയ 12 ലക്ഷത്തിലധികം വിലവരുന്ന മരുന്നുകൾ ഡോക്ടറുടെ വീട്ടിൽ നിന്ന് ഡ്രഗ്‌സ് കൺട്രോളർ വിജിലൻസ് വിങ് പരിശോധന നടത്തി പിടിച്ചെടുത്തിരുന്നു. ഇതിന്റെ റിപ്പോർട്ടും മന്ത്രിക്ക് ലഭിച്ചിട്ടുണ്ട്.

ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വിഡിയോ വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. മറ്റൊരു ഡോക്ടർ ഇപ്പോൾ സസ്‌പെൻഷനിലാണ്. ഒരു രോഗിയെ ശസ്ത്രക്രിയ ചെയ്ത ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ഇദ്ദേഹത്തിനെതിരായ പരാതി. ശസ്ത്രക്രിയ ചെയ്ത് ദിവസങ്ങൾക്കുളിൽ രോഗി മരിച്ചു. പ്രാഥമിക അന്വേഷണത്തിൽ പോലും ഡോക്ടറുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്നാണ് സൂചന. മറ്റൊരു പരാതിയെക്കുറിച്ച് മന്ത്രി എടുത്തു പറഞ്ഞു.

ഒരു സ്വകാര്യ ആശുപത്രിയിൽ സർജറി ചെയ്തപ്പോൾ അനസ്‌തീസിയ നൽകിയതിലെ പിഴവ് കാരണം രോഗിക്ക് വലിയ തകരാർ സംഭവിച്ചു. അതിന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് പരാതി. പരാതിയുടെ ഉള്ളടക്കത്തിലേക്കു ചെന്നപ്പോഴാണ് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറാണെന്ന വിവരം കിട്ടിയത്. മെഡിക്കൽ കോളജിൽ ബ്ലഡ് ബാങ്കിനെക്കുറിച്ച് പരാതികൾ ഉണ്ടാകുന്നുണ്ട്.

മോശമായ പെരുമാറ്റമാണ് പ്രധാന പരാതി. സ്വമേധയാ രക്തം കൊടുക്കാൻ വരുന്നവരോട് സൗമ്യമായി പെരുമാറാൻ കഴിയണമെന്ന് മന്ത്രി നിർദേശിച്ചു. നല്ല ഡോക്ടർമാരെ അഭിനന്ദിക്കുന്നതിനോടൊപ്പം കുറ്റക്കാർക്കെതിരെ നടപടികളും സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വകുപ്പു മേധാവികൾ പങ്കെടുത്ത യോഗത്തിൽ ഡോക്ടർമാരെക്കുറിച്ചുള്ള പരാതികൾ അക്കമിട്ടു നിരത്തിയ മന്ത്രി, തെറ്റ് ആവർത്തിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകി. മന്ത്രിയുടെ ഓഫിസിലേക്ക് ഫോൺ വിളികളായും കത്തുകളായുമാണ് ഡോക്ടർമാരെക്കുറിച്ചുള്ള പരാതികൾ എത്തിയിട്ടുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (1 hour ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (1 hour ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (1 hour ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (2 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (6 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (7 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (7 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (8 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (8 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (9 hours ago)

Malayali Vartha Recommends