കിണറ്റിൽ വീണ ആനക്കുട്ടിയെ രക്ഷിച്ചു ; ഇനി നാട്ടുകാരുടെ കാത്തിരിപ്പ് ആ ഒരാൾക്ക് വേണ്ടി

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ജനിച്ചയുടന്‍ മുതുകാട് ജലസംഭരണിയില്‍പ്പെട്ടു പോയ ആനക്കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. എന്നാൽ തള്ളയാനയെ കാത്തിരിക്കുകയാണ് ഇവർ. കുട്ടിയാനയെ തള്ളയാന ഉപേക്ഷിച്ചു. പെരുവണ്ണാമൂഴി റിസര്‍വോയര്‍ തീരത്ത് ഇന്നലെയായിരുന്നു സംഭവം. ചെരിഞ്ഞ മേഖലയില്‍ ജനിച്ച ആനക്കുട്ടി റിസര്‍വോയറിലേക്ക് തെന്നി വീഴുകയായിരുന്നു. വീണ ആനക്കുട്ടി കരഞ്ഞുവെങ്കിലും നാട്ടുകാർ അത് അറിഞ്ഞില്ല. എന്നാൽ 7 മണിക്ക് എസ്റ്റേറ്റിലെത്തിയ ടാപ്പിങ് തൊഴിലാളികൾ ചെളിയില്‍ കിടക്കുന്ന ആനക്കുട്ടിയെ കാണുകയായിരുന്നു. കുഞ്ഞാന കിണറ്റിൽ വീണയുടൻ അമ്മയാന കാട്ടിൽ പോയി കഴിഞ്ഞരുന്നു.
തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ആനക്കുട്ടിയെ കരയ്ക്കു കയറ്റുകയുണ്ടായി.പിന്നാലെ വിവരം അറിഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥരും വെറ്റിനറി ഡോക്ടര്‍മാരും എത്തി . പ്രസവിച്ചയുടൻ അമ്മയുടെ കരുതൽ ലഭിക്കാതെ ആനക്കുട്ടിക്ക്എന്തെങ്കിലും സംഭവിക്കുമോയെന്ന വിഷമത്തിലാണ് എല്ലാവരും.എന്നാൽ തൽക്കാലത്തേക്ക് ആനക്കുട്ടിക്ക് ഗ്ലൂക്കോസ് വെള്ളം പോലെ നേര്‍ത്ത ലായനികള്‍ കൊടുക്കുന്നുണ്ട്. കുട്ടിയാനയെ അന്വേഷിച്ച് തള്ളയാന വരുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് ഫോറസ്റ്റുദ്യോഗസ്ഥരും നാട്ടുകാരും.
https://www.facebook.com/Malayalivartha






















