Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പൊളിഞ്ഞു ദിനേശാ പൊളിഞ്ഞു; മരടിലെ ഫ്ലാറ്റുകൾക്ക് കുഴപ്പമുണ്ടെന്ന്അറിഞ്ഞിട്ട് തന്നെയാണ് ഇടപാടുകാർ ഫ്ലാറ്റ് വാങ്ങിയതെന്നാണ് സർക്കാരിന്റെ വിശ്വാസം; ഫ്ലാറ്റ് കമ്പനികളെ സഹായിക്കാനുള്ള ഉദ്യോഗസ്ഥ പ്രമുഖന്റെ പദ്ധതി പൊളിഞ്ഞു

25 SEPTEMBER 2019 06:34 PM IST
മലയാളി വാര്‍ത്ത

മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാനുള്ള മന്ത്രിസഭാ തീരുമാനം ഉദ്യോഗസ്ഥ പ്രമുഖന്റെ എതിർപ്പ് മറികടന്ന്. മുഖ്യമന്ത്രിയുടെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ പ്രമുഖൻ വഴങ്ങുകയായിരുന്നു.

മരടിൽ ഫ്ലാറ്റ് പൊളിക്കുന്നതിനോട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് അനുകൂല നിലപാടാണുള്ളത്. അപ്രകാരം ചെയ്തില്ലെങ്കിൽ ചീഫ് സെക്രട്ടറി ജയിലാകുമെന്ന് ഉറപ്പായതോടെയാണ് നടപടി. മരടിലെ ഫ്ലാറ്റുകൾക്ക് കുഴപ്പുണ്ടെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഇടപാടുകാർ ഫ്ലാറ്റ് വാങ്ങിയതെന്നാണ് സർക്കാരിന്റെ വിശ്വാസം.

മരടിലെ താമസക്കാരെ പൂർണമായി കൈവിട്ട നിലയിലാണ് സർക്കാർ. ആദ്യ ഘട്ടത്തിൽ താമസക്കാരെയും ഫ്ലാറ്റ് നിർമ്മാതാക്കളെയും സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. എന്നാൽ ഇതിനെതിരെ ശബ്ദം ഉയർന്നതോടെ സർക്കാർ പിൻമാറി. ഫ്ലാറ്റിലെ ഗ്യാസ്, വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിഛേദിക്കാൻ സർക്കാർ തീരുമാനിച്ചു. ഫ്ലാറ്റ് ഉടമകളിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി ഫ്ലാറ്റ് ഉടമകൾക്ക് നൽകണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ ഇതിൽ തീരുമാനമായില്ല.

ഫ്ലാറ്റ് നിർമ്മാതാക്കളെ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥ പ്രമുഖന്റെത്. ഇക്കാര്യം അദ്ദേഹം മന്ത്രി സഭയുടെ മുന്നിലും അവതരിപ്പിച്ചു. ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് സർക്കാരിന്റെയും ഹൈകോടതിയുടെയും അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവർ പ്രവർത്തിച്ചത്. പരിസ്ഥിതി സംബന്ധമായി തർക്കം ഉണ്ടായിരുന്നെങ്കിൽ അക്കാര്യം യഥാസമയം സർക്കാരിന് കമ്പനികളെ അറിയിക്കാമായിരുന്നു. നിർമ്മാണം പൂർത്തിയാകുന്നത് വരെ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഒരു സുപ്രഭാതത്തിൽ നിർമ്മാതാക്കളെ പ്രതിസന്ധിയിലാക്കിയത് ശരിയായില്ലെന്ന് ഉദ്യോഗസ്ഥ പ്രമുഖൻ വാദിച്ചു.

അതേ സമയം സർക്കാർ കെട്ടിടം നിർമ്മാതാക്കൾക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. എന്തിന് ഒരു നോട്ടീസ് പോലും അയച്ചില്ല. അതു കൊണ്ട് നിർമ്മാതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇപ്പോൾ ഉറപ്പിക്കാനാവില്ല. മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കും നിർമ്മാതാക്കൾക്കെതിരെ നടപടി വേണമെന്ന് അഭിപ്രായമുണ്ട്. അതിൽ തീരുമാനമായിട്ടില്ല. വരും ദിവസങ്ങളിൽ തീരുമാനം ഉണ്ടായേക്കും. കമ്പനികളെ സർക്കാർ സഹായിക്കുകയാണെന്ന ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടാകരുതെന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാടാവിനെയും ഫ്ലാറ്റ് നിർമ്മാതാക്കളെയും ബന്ധപ്പെടുത്തി ഉയർന്ന ആരോപണങ്ങളാണ് നിർമ്മാതാക്കൾക്കെതിരെയുള്ള സർക്കാർ നടപടിക്ക് പിൻബലമേകിയത്. മാധ്യമ ഉപദേഷ്ടാവായ ജോൺ ബ്രിട്ടാസ് ഫെയ്സ് ബുക്കിലൂടെ തന്റെ നിലപാട് വ്യക്തമാക്കി. നിർമ്മാതാക്കളായ ഹോളി ഫെയ്ത്ത് ഉൾപ്പെടെയുള്ള കമ്പനികൾ തന്നെയും വഞ്ചിച്ചുവെന്നാണ് ബ്രിട്ടാസ് പറഞ്ഞത്.ചുരുക്കത്തിൽ  കമ്പനികളെ സഹായിക്കാനുള്ള ഉദ്യോഗസ്ഥന്റെ നീക്കം പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (1 hour ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (1 hour ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (1 hour ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (2 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (6 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (7 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (7 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (8 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (8 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (9 hours ago)

Malayali Vartha Recommends