പോലീസ് തലപ്പത്തു വീണ്ടും അഴിച്ചുപണി.... ടോമിന്‍ തച്ചങ്കരി ക്രൈംബ്രാഞ്ച് എഡിജിപി

ടോമിന്‍ തച്ചങ്കരിയെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു. ആംഡ് ബറ്റാലിയന്റെ ചുമതല തുടരും. എസ്പി ചൈത്ര തെരേസയ്ക്ക് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ ചുമതല നല്‍കി. എസ്പി ഡോ. ദിവ്യ ഗോപിനാഥിന് വനിത ബറ്റാലിയന്റെ ചുമതലയാണു നല്‍കിയിരിക്കുന്നത്.
കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷിനെയും സ്ഥലംമാറ്റി. തൊഴില്‍, നൈപുണ്യ വകുപ്പ് സെക്രട്ടറിയായാണു പുതിയ നിയമനം. അല്‍കേഷ് കുമാര്‍ ശര്‍മയാണു കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍. കൊച്ചി ബംഗളുരു വ്യവസായ ഇടനാഴി, കൊച്ചി സ്മാര്‍ട് സിറ്റി ചുമതലകളും അല്‍ഷേകിന് നല്‍കിയിട്ടുണ്ട്. ദേവികുളം സബ്കളക്ടര്‍ രേണുരാജിനെയും സ്ഥലംമാറ്റി.
https://www.facebook.com/Malayalivartha





















