മരടിലെ നാല് ഫ്‌ലാറ്റുകളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.... ഫ്‌ലാറ്റിനു മുന്നില്‍ പ്രതിഷേധവുമായി ഉടമകള്‍ രംഗത്ത്, സ്ഥലത്ത് വന്‍ പോലീസ് സന്നാഹം

സുപ്രീംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട് മരടിലെ നാല് ഫ്‌ലാറ്റുകളിലെ വൈദ്യുതിബന്ധനം വിച്ഛേദിച്ചു. ഫ്‌ലാറ്റിനു മുന്നില്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നു രാവിലെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്.
കഴിഞ്ഞ ദിവസം മരട് നഗരസഭ സെക്രട്ടറി ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബുധനാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഫ്‌ളാറ്റുകളില്‍ നോട്ടീസ് പതിച്ചിരുന്നു. ഫ്‌ളാറ്റ് ഉടമകള്‍ നോട്ടീസ് കൈപ്പറ്റാന്‍ തയാറാകാതെ വന്നതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ചുമരില്‍ പതിക്കുകയായിരുന്നു. ഇന്നുതന്നെ നാലു ഫ്‌ലാറ്റുകളിലെ ജലവിതരണവും വിച്ഛേദിക്കാന്‍ വാട്ടര്‍ അതോറിറ്റിക്കും നഗരസഭ കത്തു നല്‍കിയിട്ടുണ്ട്. നഗരസഭാ സെക്രട്ടറിയെ നീക്കി ഐഎഎസ് ഉദ്യോഗസ്ഥനായ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറിനാണ് ചുമതല നല്‍കിയിരിക്കുന്നത.്
https://www.facebook.com/Malayalivartha





















