കേരളത്തില്‍ കുപ്പിവെള്ളത്തിന്റെ വില സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു, ഇനി വെള്ളത്തിന് പതിനഞ്ച് രൂപ

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഭക്ഷ്യ വകുപ്പ് മന്ത്രി തിലോത്തമന്റെ ഓഫീസില്‍ കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയി കുപ്പിവെള്ളത്തിന്റെ വില പതിനഞ്ച് രൂപയാക്കി പുതുക്കി നിശ്ചയിച്ചു.
വില പതിമൂന്നു രൂപയാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. നിലവില്‍ ഇരുപതു രൂപയ്ക്കാണ് വില്പന നടത്തുന്നത്. മാര്‍ക്കറ്റിലെ മറ്റു സാധനങ്ങള്‍ പോലെ സ്വയം വില കൂട്ടി വില്‍ക്കാന്‍ കുപ്പിവെള്ള കമ്പനികള്‍ക്ക് അവകാശമില്ല. മാത്രവുമല്ല കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിനാണുളളത്.
എന്നാല്‍, കാലിക്കുപ്പി (കട്ടിയുള്ളത്) ഉപഭോക്താവില്‍ നിന്ന് തിരിച്ചെടുക്കാമെന്നും അതിന് രണ്ടു രൂപ വില നല്‍കാമെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ ഉറപ്പ് നല്‍കി. സംസ്ഥാന മലീനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. അതിന്‍ പ്രകാരം കാലിക്കുപ്പികള്‍ റിസൈക്കിള്‍ ചെയ്യാനുള്ള സംവിധാനം മലനീകരണ നിയന്ത്രണബോര്‍ഡിന്റെ അംഗീകാരത്തോടെ രണ്ടു ജില്ലയില്‍ ഒന്നു വീതം സ്ഥാപിക്കും.
"
https://www.facebook.com/Malayalivartha





















