ലോറി തട്ടി റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രികന്‍ അതേ ലോറിക്കടിയില്‍പെട്ട് മരിച്ചു

ആലപ്പുഴയില്‍ ബൈക്ക് യാത്രികന്‍ ലോറി തട്ടി മരിച്ചു. ലോറി തട്ടി റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരന്‍ അതേ ലോറിക്കടിയില്‍പ്പെട്ടാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ആലപ്പുഴ കളപ്പുര ജംഗ്ഷന് തെക്കു ഭാഗത്തായിരുന്നു അപകടം. ആലപ്പുഴ ഇഎസ്‌ഐ ആശുപത്രിക്ക് സമീപം റെയില്‍വേ സ്‌റ്റേഷന്‍ വാര്‍ഡില്‍ വട്ടയാല്‍ കണ്ടത്തില്‍ പറമ്ബില്‍ വീട്ടില്‍ കെ.ജി. ജയകുമാര്‍(53) ആണ് മരിച്ചത്.
ആലപ്പുഴ വിദ്യാദ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ പ്യൂണായ ജയകുമാര്‍ ഉച്ചഭക്ഷണ സമയത്ത് പാതിരപ്പള്ളി ഭാഗത്തേക്ക് പോകവേ പുറകില്‍ നിന്ന് വന്ന ലോറി മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ ബൈക്കില്‍ തട്ടുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ജയകുമാറിന്റെ ദേഹത്തുകൂടി അതേ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി. സംഭവസ്ഥലത്ത് തന്നെ ജയകുമാര്‍ മരിച്ചു.
ലോറിയും െ്രെഡവര്‍ തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ദിനകറി (30) നെയും നോര്‍ത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha





















