പാലാ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ... രാവിലെ എട്ടുമുതല്‍ വോട്ടെണ്ണല്‍ തുടങ്ങും... പാലായിലെ ജനങ്ങള്‍ ആര്‍ക്കൊപ്പമെന്ന് നാളെയറിയാം...

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍ നടക്കുക. ആദ്യം എണ്ണുന്നത് ഇലക്ട്രോണിക് സംവിധാനത്തിലൂടെ അയക്കുന്ന പോസ്റ്റല്‍ ബാലറ്റുകളും സാധാരണ പോസ്റ്റല്‍ ബാലറ്റുകളുമാണ് . തുടര്‍ന്ന് വോട്ടുയന്ത്രങ്ങളിലേത് എണ്ണിത്തുടങ്ങും. വോട്ടുയന്ത്രങ്ങള്‍ കാര്‍മല്‍ പബ്ലിക് സ്‌കൂളിലെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വോട്ടെണ്ണലിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലനം കഴിഞ്ഞദിവസം പൂര്‍ത്തിയായി. ഇവര്‍ക്കുള്ള രണ്ടാം ഘട്ടം പരിശീലനം ഇന്ന് നടക്കും. വാശിയേറിയ പോരാട്ടം നടക്കുന്ന പാലായില്‍ യുഡിഎഫ് , എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് പ്രധാന മത്സരം. ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. 71.41 ശതമാനം പോളിംഗാണ് പാലായില്‍ രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha





















