Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കിഫ്ബി കൊഴുക്കുമ്പോള്‍... ഉമ്മന്‍ചാണ്ടിയുടെ സുഹൃത്തായ ഡോ.കെ.എം. ഏബ്രഹാമിനെതിരെ രമേശ് ചെന്നിത്തല നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്ന് സൂചന; ഉപതെരഞ്ഞടുപ്പടുക്കുമ്പോള്‍ കിഫ്ബി കൊഴുക്കുന്നു

26 SEPTEMBER 2019 11:54 AM IST
മലയാളി വാര്‍ത്ത

കിഫ്ബിയും അതിന്റെ ഓഡിറ്റും വിവാദമാകുമ്പോള്‍ കാണാമറയത്ത് നില്‍ക്കുന്ന ഒരാളുണ്ട്. അത് കിഫ്ബി സി ഇ ഒ ഡോ.കെ.എം. എബ്രഹാമാണ്. ഉമ്മന്‍ചാണ്ടിയുടെ സുഹ്യത്തായ ഏബ്രഹാമിനെതിരെ രമേശ് ചെന്നിത്തല നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്ന് കരുതുന്നവരും ധാരാളം. ഉമ്മന്‍ചാണ്ടി എബ്രഹാമിനെതിരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.

കെ.എം എബ്രഹാമിന് രണ്ടര ലക്ഷം രൂപയാണ് ശമ്പളമെന്നും മുത്തൂറ്റിന്റെ ശമ്പളക്കാരനാണെന്നുമൊക്കെ ഗര്‍ജ്ജിക്കുന്നവര്‍ അദ്ദേഹത്തിന്റെ യോഗ്യതകള്‍ കണ്ടാല്‍ അത്ഭുതപ്പെടും .

അമേരിക്കയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (CFA) യോഗ്യത നേടിയ അന്താരാഷ്ട്ര ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ലൈസന്‍സുള്ള എബ്രഹാം ലോക പ്രശസ്തമായ മിഷിഗണ്‍ സര്‍വ്വകലാശാലയില്‍ നിന്നു ടെക്‌നോളജി പ്ലാനിംഗില്‍ പി.എച്ച്.ഡി.യും നേടിയിട്ടുണ്ട്. കാണ്‍പൂര്‍ ഐ.ഐ.റ്റി.യില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ മാനേജ്‌മെന്റ് എന്‍ജിനീയറിംഗില്‍ എം.ടെക് നേടിയ ഇദ്ദേഹം പല വിദേശ സര്‍വ്വകലാശാലകളിലായി പതിനഞ്ചോളം സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ചീഫ് സെക്രട്ടറിയും വൈസ് ചാന്‍സലറും ഐ.ഐ.റ്റി., ഐ.ഐ.എം. ബോര്‍ഡുകളടക്കം നിരവധി ബോര്‍ഡുകളില്‍ അംഗവും ആയിരുന്ന ഇദ്ദേഹം മൂന്നു വര്‍ഷക്കാലം സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡിലെ (SEBI) മുഴുവന്‍ സമയ അംഗമായിരുന്നു. സാമ്പത്തിക മേഖലയില്‍ ഏത് അന്താരാഷ്ട്ര വിദഗ്ദ്ധനോടും കിടപിടിക്കാവുന്ന യോഗ്യതകളുണ്ട് ഇദ്ദേഹത്തിന്. കേരളത്തിനു പുറത്തു പോയാല്‍ അദ്ദേഹത്തിന് എന്തു പ്രതിഫലം കിട്ടുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

കിഫ്ബിയിലെ അന്‍പതിനായിരം കോടി രൂപ അദ്ദേഹം ധൂര്‍ത്തടിക്കുന്നുവെന്ന മട്ടിലാണ് ആരോപണങ്ങളെന്ന് എബ്രഹാമിന്റെ അഭ്യുദയകാംക്ഷികള്‍ വാദിക്കുന്നു. എന്താണീ കിഫ്ബി? ജനങ്ങളുടെ നികുതിപ്പണമെന്ന റവന്യു വരുമാനത്തിന്റെ 60 ശതമാനവും ശമ്പളവും പെന്‍ഷനുമായി വിതരണം ചെയ്ത് ഓട്ടപ്പാത്രവുമായിരിക്കുന്ന കേരള സംസ്ഥാനത്തിന് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പണം കണ്ടെത്തുവാനുള്ള സ്ഥാപനമാണ് ഇത്. വിതരണത്തിനു മുന്‍പ് പണം തരാന്‍ കഴിയുന്നവരെ കണ്ടെത്തി, അതു തിരിച്ചടക്കാന്‍ അനുയോജ്യമായ പദ്ധതികള്‍ രൂപപ്പെടുത്തി, ഇതിന്റെ സാധ്യതാ പഠനങ്ങള്‍ അവര്‍ക്കു ബോധ്യമാക്കി പണം വാങ്ങി വേണം ചെലവഴിക്കാന്‍ വേണ്ടിയാണ് ഇത് . ഇത്തരമൊരു ജോലിയുടെ ബുദ്ധിമുട്ട് ലോകത്ത് ഏതെങ്കിലുമൊരു ബാങ്കില്‍ നിന്ന് പതിനായിരം രൂപയെങ്കിലും ലോണെടുത്തിട്ടുള്ള ആര്‍ക്കും മനസിലാകും.

ഡേ. കെ.എം. എബ്രഹാമിനൊപ്പമോ, അതില്‍ കൂടുതല്‍ യോഗ്യതയോ ഉള്ളവരാണ് അന്താരാഷ്ട്ര സാമ്പത്തിക മാനേജ്‌മെന്റ് വിദഗ്ധര്‍. അവരുമായി മൂവായിരമോ, നാലായിരമോ കോടി രൂപയുടെ പദ്ധതികള്‍ ചര്‍ച്ച ചെയ്യുവാന്‍ ആധുനിക സൗകര്യങ്ങളും അനുബന്ധ ഘടകങ്ങളും അത്യന്താപേക്ഷിതമാണ്. ഇതു മനസ്സിലാക്കാന്‍ ത്രാണിയില്ലാത്തവര്‍ വിമര്‍ശനം നിര്‍ത്തി ആഗോള സ്ഥിതി വിശേഷങ്ങള്‍ യുറ്റിയൂബിലുടെയെങ്കിലും പഠിക്കാന്‍ ശ്രമിക്കുക എന്നാണ് എബ്രഹാം ആരാധകരുടെ വാദം . കിഫ്ബിയും റീബില്‍ഡ് കേരളയുമൊക്കെ വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കരുതോ എന്നും ഏതെങ്കിലും കോമാളിയെ സി.ഇ.ഒ. ആക്കിയാല്‍ പോരെ എന്നും ചോദിക്കുന്നതിന് മുന്‍പ് അല്പം നേരം സ്വയം ചിന്തിക്കുന്നതും നല്ലതാണെന്ന് എബ്രഹാം ഭക്തര്‍ ആവശ്യപ്പെടുന്നു .

മുത്തൂറ്റിന്റെ കാര്യത്തിലും എബ്രഹാമിന് വിശദികരണമുണ്ട്. കമ്പനിയിലെ സ്വതന്ത്ര ഡയറക്ടര്‍ എന്നത് കമ്പനിയുടെ ഉദ്യോഗസ്ഥ പദവിയല്ലെന്നാണ് വാദം. പൊതു ജനങ്ങളില്‍ നിന്നു കമ്പനികള്‍ വാങ്ങുന്ന പണം നിക്ഷേപകന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് വിനിയോഗിക്കപ്പെടുന്നു എന്നുറപ്പാക്കലാണ് സ്വതന്ത്ര ഡയറക്ടറുടെ ചുമതല. കെ.എം. മാണി, ഉമ്മന്‍ ചാണ്ടി, വക്കം പുരുഷോത്തമന്‍ തുടങ്ങിയ ധനമന്ത്രിമാരുടെ പ്രിയപ്പെട്ട സെക്രട്ടറിയായിരുന്നു എബ്രഹാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (2 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (2 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (2 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (2 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (2 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (2 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (6 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (7 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (7 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (8 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (9 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (9 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (9 hours ago)

Malayali Vartha Recommends