അടുത്ത ലക്ഷ്യം വേറെ... ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ അടുത്ത ലക്ഷ്യം ലോകത്തെ ഏറ്റവും വലിയ സമ്പന്നനാകാന്‍; അതി സമ്പന്നരുടെ പട്ടിക പുറത്ത് വരുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഹിന്ദുജ സഹോദരന്മാര്‍ ബഹുദൂരം പിന്നില്‍

സമ്പന്നന്‍ അതിസമ്പന്നരാകുകയും ദരിദ്രന്‍ അതി ദരിദ്രരാകുകയും ചെയ്യുന്ന കാഴ്ച ഇതാദ്യത്തേതല്ല. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി ലോകത്തെ തന്നെ ഏറ്റവും വലിയ സമ്പന്നന്‍ ആകാനുള്ള കുതിപ്പിലാണ്. ഇന്ത്യയിലെ മറ്റ് പല സമ്പന്നരും തകര്‍ന്നടിയുമ്പോള്‍ അംബാനി കുതിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. മുകേഷ് അംബാനിയെ വെല്ലാന്‍ പോന്ന മറ്റൊരു വ്യവസായി ഇന്ത്യയില്‍ ഇപ്പോഴില്ല. ഏറ്റവും ഒടുവിലായി ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ പുറത്തുവിട്ട ഈ വര്‍ഷത്തെ ഇന്ത്യയിലെ ധനികരുടെ പട്ടികയിലും മുകേഷ് അംബാനി ഒന്നാം സ്ഥാനം നേടി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ സമ്പാദ്യം 3.80 ലക്ഷം കോടി രൂപയാണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഹിന്ദുജ സഹോദരന്മര്‍ക്ക് മുകേഷിന്റെ പകുതി സമ്പാദ്യമില്ല എന്നതാണ് വലിയ പ്രത്യേകത.
സമ്പന്നരുടെ പട്ടിക കാണുമ്പോള്‍ വലിയ ആകാംക്ഷയാണ് ഉണ്ടാകുന്നത്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്പി ഹിന്ദുജ ആന്‍ഡ് ഫാമിലിയാണ് പട്ടികയില്‍ രണ്ടാമത്. 1,86,500 കോടിയാണ് ഹിന്ദുജ കുടുംബത്തിന്റെ ആസ്തി. വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി 1,17,100 കോടിയോടെ പട്ടികയില്‍ മൂന്നാമതാണ്. എല്‍ എന്‍ മിത്തലിന് 1,07,300കോടി, ഗൗതം അദാനിക്ക് 94,500 കോടി എന്നിങ്ങനെയാണ് പട്ടികയിലെ നാലും അഞ്ചും സ്ഥാനക്കാര്‍. 25 കാരനായ ഓയോ റൂംസ് ഉടമ റിതേഷ് അഗര്‍വാള്‍ 7000 കോടിയുടെ ആസ്തിയോടെ പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ ധനികനായി. പട്ടികയിലെ ആദ്യ 25 പേരുടെ ആസ്തി ഇന്ത്യന്‍ ജിഡിപിയുടെ പത്ത് ശതമാനം വരും.
ആയിരം കോടി സമ്പാദ്യമുള്ളവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ല്‍ 831 പേര്‍ക്കാണ് സഹസ്രകോടി സമ്പാദ്യമുണ്ടായിരുന്നത്. 2019 ആയപ്പോള്‍ ഇത് 953 ആയി ഉയര്‍ന്നു. കോടീശ്വരന്മാരുടെ മൊത്തം സ്വത്ത് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ രണ്ട് ശതമനം അധികമായി വര്‍ധിച്ചെങ്കിലും ശരാശരി സ്വത്ത് വര്‍ധന 11 ശതമാനമായി കുറഞ്ഞു. പട്ടികയില്‍ 344 പേരുടെ സ്വത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവുണ്ടായി. ഡോളര്‍ കണക്കിലുള്ള കോടീശ്വരന്മാരുടെ എണ്ണം 141 ല്‍ നിന്ന് 138 ആയി കുറഞ്ഞു. രാജ്യത്തെ കോടീശ്വരന്മാരില്‍ 246 പേരും മുംബൈയില്‍നിന്നുള്ളവരാണ്. ന്യൂഡല്‍ഹിയില്‍ നിന്നും 175 പേരും, ബാംഗലൂരില്‍ നിന്നും 77 പേരും തൊട്ടുപിന്നിലെത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മുകേഷ് അംബാനി. പിതാവ് ധീരുഭായി അംബാനി പടുത്തുയര്‍ത്തിയ വ്യവസായ സാമ്രാജ്യം മക്കളായ മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മില്‍ പങ്കിട്ടെടുത്ത് സ്വത്തുക്കള്‍ ഭാഗം വെച്ച് പിരിയുമ്പോള്‍ ഒരു വന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ സ്വത്തുക്കള്‍ ഒറ്റയടിക്ക് പകുതിയായി മാറിയിരുന്നു. അവിടെ നിന്നാണ് എല്ലാം വെട്ടിപ്പിടിച്ച് മുന്നേറിയത്. അംബാനിക്ക് മുന്നില്‍ ഇന്ന് ഇന്ത്യാ രാജ്യത്തിന്റെ വ്യവസായ നയങ്ങള്‍ പോലും വഴിമാറുന്ന അവസ്ഥയാണ്. അതേസമയം അനുജന്‍ അനില്‍ അംബാനി കോടികളുടെ കടത്തില്‍പ്പെട്ടപ്പോള്‍ ജയിലില്‍ കയറ്റാതെ രക്ഷപ്പെടുത്തിയതും മുകേഷ് അംബാനിയാണ്.
അടുത്തിടെ പുറത്തുവന്ന ഫോബ്‌സ് പട്ടിക പ്രകാരം അതി സമ്പന്നരുടെ പട്ടികയില്‍ ഈ ഇന്ത്യന്‍ വ്യവസായി 13ാം സ്ഥാനത്തായിരുന്നു. 2017 ല്‍ ഫോബ്‌സിന്റെ പട്ടികയില്‍ അംബാനി 33ാംസ്ഥാനത്തായിരുന്നു. അവിടെ നിന്നും തുടര്‍ച്ചയായി അദ്ദേഹം കുതിക്കുകയായിരുന്നു. ലോകത്തെ അതിസമ്പന്നരുടെ ഒന്നും രണ്ടും സ്ഥാനത്തുള്ളത് രണ്ട് ഓണ്‍ലൈന്‍ വ്യവസായികളാണ്. ഈ രംഗത്തേക്കും മുകേഷ് അംബാനി ചുവടു വെച്ചിട്ടുണ്ട്. ഇന്ത്യ തന്നെയാകും ഏറ്റവും വലിയ മാര്‍ക്കറ്റും. അതുകൊണ്ടു തന്നെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ അദ്ദേഹം അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha





















