സ്‌കൂള്‍ ബസ് വീടിനടുത്തുള്ള കളരി ക്ഷേത്രത്തിന് സമീപം നിര്‍ത്തിയപ്പോള്‍ സഹോദരി അവന്തികയ്ക്കും മറ്റൊരു കുട്ടിക്കും ഒപ്പം ഇറങ്ങിയതാണ് റാം ഭഗത്... ഒറ്റയ്ക്ക് ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടന്ന റാം ഭഗത്തിനെ ഡ്രൈവര്‍ ശ്രദ്ധിച്ചില്ല... ബസിന്റെ അടിയില്‍പ്പെട്ട കുട്ടിയ്ക്ക് ദാരുണാന്ത്യം; സംഭവത്തിൽ ഡ്രൈവറും ആയയും റിമാന്‍ഡില്‍

സ്‌കൂള്‍ ബസ് വീടിനടുത്തുള്ള കളരി ക്ഷേത്രത്തിന് സമീപം നിര്‍ത്തിയപ്പോള്‍ സഹോദരി അവന്തികയ്ക്കും മറ്റൊരു കുട്ടിക്കും ഒപ്പം ഇറങ്ങിയതാണ് റാം ഭഗത്. സഹോദരിയും കൂടെയുണ്ടായിരുന്ന കുട്ടിയും ബസിന് പിന്നില്‍ കൂടിയാണ് റോഡ് മുറിച്ചുകടന്നത്. ഒറ്റയ്ക്ക് ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടന്ന റാം ഭഗത്തിനെ ഡ്രൈവര്‍ ശ്രദ്ധിച്ചില്ല. ബസിന്റെ അടിയില്‍പ്പെട്ട കുട്ടി തല്‍ക്ഷണം മരിച്ചു. അതേസമയം ഡ്രൈവറായ ശശിധരനെയും ബസിലെ ആയയായ ലീലാമ്മാളിനെയും നരഹത്യക്ക് കേസെടുത്താണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരെയും കോടതി റിമാന്റ് ചെയ്ത് ജയിലിലയച്ചു. ഇരുവരുടെയും അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. തെക്ക് കൊച്ചുമുറി കവണടിയില്‍ അനൂപ് ഭാസിയുടെയും ശശികലയുടെയും മകന്‍ റാം ഭഗത് (7) ആണു മരിച്ചത്. ഇന്നലെ വൈകിട്ടാണ് കൃഷ്ണപുരം യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ റാം ഭഗത് സ്‌കൂള്‍ ബസിന് അടിയില്‍പ്പെട്ട് മരിച്ചത്.
https://www.facebook.com/Malayalivartha





















