അമ്പമ്പോ ഇതാണ് പെരുങ്കള്ളൻ!! തലസ്ഥാനത്ത് ഒറ്റ രാത്രി കൊണ്ട് 16 കടകൾ തൂത്തുവാരി... മഴക്കോട്ടും ഹെല്‍മറ്റും വരെ വെറുതെ വിട്ടില്ല; മോഷണത്തിനിടെ കള്ളന്‍ കാട്ടാക്കട പോലീസിന്റെ വലയിലായെങ്കിലും അതിവിദഗ്ധമായി കള്ളൻ രക്ഷപ്പെട്ടു...

തിരുവനന്തപുരം കാട്ടാക്കടയില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആമച്ചല്‍ ജംങ്ഷനിലെ പലചരക്ക്, പച്ചക്കറി, ഇലക്‌ട്രോണിക്സ്, സിമന്റ് കടകളിലാണ് മോഷണം നടത്തിയത്. കടകളുടെ പൂട്ടുകള്‍ തല്ലി പൊളിച്ചാണ് കള്ളന്‍ മോഷണം നടത്തിയത്. ഒരിടത്ത് സിസിടിവി ക്യാമറയും തല്ലി തകര്‍ത്തു. എകദേശം 90,000 രൂപയും പതിനായിരം രൂപയോളം വരുന്ന സാധനങ്ങളുമാണ് ഒരു രാത്രി കൊണ്ട് കളളന്‍ മോഷ്ടിച്ചത്. വീടിനു മുന്നിലെ സ്‌കൂട്ടറില്‍ നിന്ന് മഴക്കോട്ടും ഹെല്‍മറ്റും വരെ മോഷ്ടിച്ചു. മൂന്നു കടകളില്‍ നിന്നായി 12,700 രൂപയുടെ സിഗററ്റും കവര്‍ന്നു. അതേസമയം, മോഷണം നടത്തുന്നതിനിടെ കള്ളന്‍ പട്രോളിങ്ങ് നടത്തിയ കാട്ടാക്കട പോലീസിന്റെ പിടിയിലായെങ്കിലും അതിവിദഗ്ധമായി രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha





















