Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 23 മലയാളികൾ ; മലയാളി സമ്പന്നരിൽ ഒന്നാമൻ എം.എ. യൂസഫലി

26 SEPTEMBER 2019 11:24 AM IST
മലയാളി വാര്‍ത്ത

ഐ.ഐ.എഫ്.എൽ. വെൽത്ത് ഹുറുൺ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തിറക്കി. ഇന്ത്യയിലെ അതി സമ്പന്നന്മാരുടെ പട്ടികയിൽ മലയാളികളും സ്ഥാനം പിടിച്ചിട്ടുണ്ട്. 23 മലയാളികളാണ് രാജ്യത്തെ സമ്പന്നരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ പ്രാവശ്യവും മലയാളി സമ്പന്നരിൽ ഒന്നാമൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്നെയാണ് . യൂസഫലിയുടെ ആസ്തി 35,700 കോടി രൂപയാണ്. മലയാളികളിൽ ഒന്നാമനായ ഇദ്ദേഹം ഇന്ത്യൻ സമ്പന്നരിൽ 21-ാം സ്ഥാനത്താണ്‌ വരുന്നത്. 26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. ഇദ്ദേഹത്തിന്റെ ഇടപെടലുകൾ ശക്തമാണ് . വ്യവസായിയായ എം.എ.യൂസഫലിയുടെ ഇടപെടലിെനത്തുടര്‍ന്ന് തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം അനുവദിച്ചത് ശ്രദ്ധേയമായിരുന്നു.

മലയാളികളിൽ രണ്ടാം സ്ഥാനത്ത് ഷംഷീർ വയലിൽ ആണ് വന്നിരിക്കുന്നത്. വി.പി.എസ്. ഹെൽത്ത്‌ കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷംഷീർ വയലിൻറെ ആസ്തി 13,200 കോടി രൂപയാണ്‌. ഇന്ത്യൻ സമ്പന്നരിൽ 58-ാം സ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്. മൂന്നാം സ്ഥാനത്ത് രവി പിള്ളയാണ്. ആർ.പി. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രവി പിള്ളയുടെ ആസ്തി 11,600 കോടി രൂപയാണ്. ഇന്ത്യൻ സമ്പന്നരിൽ അദ്ദേഹം 69-ാം സ്ഥാനത്താണ്. ഗൂഗിൾ ക്ലൗഡ് സി.ഇ.ഒ. തോമസ് കുര്യനാണ് നാലാം സ്ഥാനത്ത്. ഇദ്ദേഹത്തിന്റെ ആസ്തി 10,600 കോടി രൂപയാണ് . ഇന്ത്യൻ സമ്പന്നരിൽ 80-ാം സ്ഥാനത്താണ് അദ്ദേഹം. അഞ്ചാം സ്ഥാനത്ത് ആലുക്കാസ് ജൂവലറി സ്ഥാപകനും ചെയർമാനുമായ ജോയ് ആലുക്കാസാണ്. 9,400 കോടി രൂപയുടെ ആസ്തിയാണ് ജോയ് ആലുക്കാസിന് ഉള്ളത്. ഇന്ത്യൻ സമ്പന്നരിൽ 98-ാം സ്ഥാനമാണ് അദ്ദേഹത്തിന്.

പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ മലയാളികൾ ഇവരൊക്കെയാണ്. ശോഭ ലിമിറ്റഡിന്റെ ചെയർമാൻ പി.എൻ.സി. മേനോൻ. 8,800 കോടി ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത്. അദ്ദേഹത്തിന്റെ ഭാര്യ ശോഭ മേനോൻ 5,200 കോടി ആസ്തിയുടെ പട്ടികയിൽ സ്ഥാനം നേടിയിട്ടുണ്ട്. കല്യാൺ ജൂവലേഴ്‌സ് ചെയർമാനും എം.ഡി.യുമായ ടി.എസ്. കല്യാണരാമനും കുടുംബവും 5,200 കോടിയുടെ ആസ്തിയുടെ അതിൽ ഉൾപ്പെടുന്നു. മുത്തൂറ്റ് ഫിനാൻസ് എം.ഡി. ജോർജ് അലക്സാണ്ടർ 4,000 കോടി ആസ്തിയുണ്ട്. , മണപ്പുറം ഫിനാൻസ് എം.ഡി. വി.പി. നന്ദകുമാറിൻറെ ആസ്തി 3,700 കോടി രൂപയാണ്. രാജ്യത്തെ സമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ച സ്ത്രീകൾ ഇവരാണ്. ശോഭ മേനോൻ, ബിന്ദു പി.എൻ.സി. മേനോൻ, ഷീല കൊച്ചൗസേപ്പ്, സൂസൻ തോമസ്, അന്ന അലക്സാണ്ടർ, ലത മാത്യൂസ്, സാറാ ജോർജ്, എലിസബത്ത് ജേക്കബ് എന്നീ എട്ട് മലയാളി വനിതകളാണ് ഇത്തവണ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ സമ്പന്നരുടെ കൂട്ടത്തിൽ ആദ്യ പത്തിൽ ഒരു സ്ത്രീ സ്ഥാനം നേടിയില്ല എന്നത് ശ്രദ്ധേയം.

ഐ.ഐ.എഫ്.എൽ. വെൽത്ത് ഹുറുൺ പുറത്ത് ഇറക്കിയ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് മുകേഷ് അംബാനി തന്നെയാണ്. തുടർച്ചയായ എട്ടാം തവണയാണ് മുകേഷ് അംബാനി ഹുറുൺ പട്ടികയിൽ ഒന്നാമതെത്തുന്നത് . 3.8 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത് . ലോകത്തിലെ കണക്ക് വച്ച് നോക്കുമ്പോൾ അതിസമ്പന്നരിൽ എട്ടാം സ്ഥാനത്താണ് അംബാനി ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യൻ സമ്പന്നരിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് 1.86 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി എസ്.പി. ഹിന്ദുജയും കുടുംബവുമാണ് . വിപ്രോയുടെ സ്ഥാപകനായ അസിം പ്രേംജിയാണ് മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. 1.17 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് അസിം പ്രേംജിക്കുള്ളത് .ഇന്ത്യൻ സമ്പന്നരിൽ നാലാം സ്ഥാനത്തു ലക്ഷ്മി മിത്തലും കുടുംബവുമാണ് വന്നിരിക്കുന്നത്. 1.07 കോടി രൂയാണ് ഇവരുടെ ആസ്തി. ഗൗതം അദാനി അഞ്ചാം സ്ഥാനത്ത് ആണ് ഇടം നേടിയിരിക്കുന്നത്. 94,500 കോടിയുടെ ആസ്തിയാണ് ഇവർക്ക് ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (2 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (2 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (2 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (2 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (2 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (2 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (6 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (7 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (7 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (8 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (9 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (9 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (9 hours ago)

Malayali Vartha Recommends