മരട് ഫ്‌ലാറ്റിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനു പിന്നാലെ കുടിവെള്ള വിതരണവും നിര്‍ത്തി

മരട് ഫ്‌ലാറ്റിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനു പിന്നാലെ കുടിവെള്ള വിതരണവും നിര്‍ത്തി. തീരനിയമ ലംഘനത്തിന്റെ പേരില്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിലെ കുടിവെള്ള വിതരണം നിര്‍ത്തി. മൂന്ന് ഫ്‌ളാറ്റുകളിലെ കുടിവെള്ള വിതരണമാണ് നിര്‍ത്തിയത്. ജലവിതരണം വിച്ഛേദിക്കാന്‍ വാട്ടര്‍ അതോറിറ്റിക്കു മരട് നഗരസഭ നേരത്തെ കത്തു നല്‍കിയിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെ നാല് ഫ്‌ളാറ്റുകളിലെയും വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതോടെ ഫ്‌ളാറ്റിനു മുന്നില്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















