Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

നാറ്റിച്ച് കോണ്‍ഗ്രസുകാര്‍... കെ. കരുണാകരന്റെ വത്സല ശിഷ്യനായിരുന്ന പീതാംബരക്കുറുപ്പിന് രക്ഷപ്പെടാനുള്ള അവസാന അവസരം തല്ലിക്കെടുത്തി കോണ്‍ഗ്രസുകാര്‍; പീതാംബര കുറുപ്പിന്റെ രാഷ്ട്രീയ ഭാവിക്ക് തടയിട്ട 2013ലെ വള്ളംകളി കഥ വീണ്ടും ഉയര്‍ത്തിവിട്ട് ഗ്രൂപ്പ്കളി കൊഴുക്കുന്നു

26 SEPTEMBER 2019 12:48 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിന്റെ അതികായന്‍ കെ. കരുണാകരന്റെ വത്സല ശിഷ്യനായിരുന്നു എന്‍. പീതാംബരക്കുറുപ്പ്. താഴ്ചയിലും ഉയര്‍ച്ചയിലും കരുണാകരനോടൊപ്പം നിന്ന് കൂറ് പുലര്‍ത്തി. കരുണാകരന്റെ ഏറ്റവും അടുപ്പക്കാരനായിരുന്നെങ്കിലും പലഘട്ടങ്ങളിലും പീതാംബര കുറുപ്പിനെ തഴഞ്ഞിരുന്നു. അവസാനമാണ് കൊല്ലത്ത് ഒരു സ്ഥാനം നല്‍കിയതും മത്സരിച്ച് ജയിച്ച് എം.പി.യായതും. എന്നാല്‍ 2013ലെ വള്ളംകളിക്കിടെയുണ്ടായ ഒരു സംഭവമാണ് പീതാംബരകുറുപ്പിന്റെ രാഷ്ട്രീയ ജീവിതം മാറ്റി മറിച്ചത്. എന്നാല്‍ കാലം മാറിയതോടെ അതെല്ലാവരും അത് മറന്നു. എന്നാല്‍ അങ്ങനെയൊന്നും മറക്കുന്നവരല്ലല്ലോ കോണ്‍ഗ്രസിലെ ഗ്രൂപ്പുകാര്‍.

വട്ടിയൂര്‍ക്കാവില്‍ കെ. മരുളീധരന്‍ ഒഴിഞ്ഞ സീറ്റില്‍ പീതാംബരക്കുറിപ്പിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനമെടുത്തതോടെയാണ് പ്രശ്‌നമാരംഭിച്ചത്. ഐ ഗ്രൂപ്പിനവകാശപ്പെട്ട സീറ്റില്‍ മുരളീധരന്‍ കണ്ട് വച്ചത് പീതാംബരകുറുപ്പിനെയാണ്. എന്നാല്‍ സീറ്റ് മോഹികള്‍ ചിലരെ കെട്ടിയിറക്കി ചാനലിന് മുമ്പില്‍ നിര്‍ത്തി. അവര്‍ തന്നെയാണ് പഴയകഥ കുത്തിപ്പൊക്കിയത്.

പീതാംബരക്കുറിപ്പിനെ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനുമുന്നില്‍ മണ്ഡലം കമ്മിറ്റികള്‍ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ജനസമ്മതരായ പ്രാദേശിക നേതാക്കള്‍ വേണം. മണ്ഡലത്തിലെ 25 ശതമാനവും 18 മുതല്‍ 25 വയസ്സിനിടയിലുള്ള യുവാക്കളാണ്. അതുകൊണ്ട് അത്തരത്തില്‍ അവരെ കൈയിലെടുക്കാന്‍ കഴിയുന്ന ഒരാള്‍ സ്ഥാനാര്‍ഥിയാവണം. കുറുപ്പിനേപ്പോലൊരാളെ മല്‍സരിപ്പിക്കരുത്. ബിജെപി ശക്തമായി മല്‍സരിക്കുന്ന സ്ഥലമാണ്. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കണം. സ്വഭാവ ദൂഷ്യമില്ലാത്തയാളെയെങ്കിലും നിര്‍ത്തണ്ടേയെന്നും പ്രാദേശിക നേതൃത്വം ചോദിക്കുന്നു. ഇതോടെയാണ് പുതിയ തലമുറ പഴയ സ്വഭാവദൂഷ്യം അന്വേഷിക്കുന്നത്.

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2013ലെ കൊല്ലം വള്ളംകളിയ്ക്കിടെയാണ് സംഭവമുണ്ടായത്. രവി മുതലാളി സംഘടിപ്പിച്ച വള്ളം കളിയില്‍ രാഷ്ട്രീയ പ്രമുഖരും സിനിമാക്കാരും മത്സരിച്ച് പങ്കെടുക്കും. അന്നത്തെ കൊല്ലം എംപിയായിരുന്നു പീതാംബരക്കുറിപ്പ്. അതിനാല്‍ തന്നെ വള്ളം കളിയുടെ ചുക്കാന്‍ പീതാംബര കുറിപ്പ് സ്വയം ഏറ്റെടുത്തു. അതില്‍ വിശിഷ്ടാതിഥിയായി എത്തിയതാകട്ടെ സിനിമയിലും ടീവിയിലും നിറഞ്ഞ് നില്‍ക്കുന്ന നടിയും. ഇപ്പോള്‍ റിയാലിറ്റി ഷോകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ആ നടിയുടെ ഫോട്ടോയും പേരും ഉള്‍പ്പെടെയാണ് അന്ന് വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഇരയുടെ പേരും ഫോട്ടോയും നല്‍കാന്‍ പാടില്ലാത്തതിനാല്‍ ആരും നല്‍കുന്നില്ലെന്നു മാത്രം.

കൊല്ലത്ത് വള്ളംകളി മല്‍സര വേദിയില്‍ വെച്ച് പീതാംബര കുറുപ്പ് അനുവാദമില്ലാതെ തന്റെ ശരീരത്തില്‍ പലതവണ സ്പര്‍ശിച്ചെന്നാണ് നടി പോലീസിന് മൊഴി നല്‍കിയത്. തന്റെ അരയില്‍ പിടിച്ചാണ് വേദിയിലേക്ക് കൊണ്ടു പോയതെന്നും പ്രസംഗിക്കാന്‍ പോകുന്നതുവരെ ശരീരത്തില്‍ സ്പര്‍ശിച്ചുകൊണ്ടേ ഇരുന്നുവെന്നും കൊല്ലം ഈസ്റ്റ് പോലീസിന് നല്‍കിയ മൊഴിയിലാണ് ഈ പരാമര്‍ശമുള്ളത്. കേള്‍ക്കണോ പൂരം ഇത് കേരളമാണ്. അതും ഒരു നടി പരാതിക്കാരി. പോരാത്തതിനെതിരെ ഒരു എം.പിയ്‌ക്കെതിരെ... എല്ലാ വാര്‍ത്തകളും മാറ്റിവച്ച് ചാനലുകാരും ആഘോഷിച്ചു.

ഇതിനിടെ രംഗം കൊഴിപ്പിച്ച് ഡിവൈഎഫ്‌ഐ പരാതിയും നല്‍കി. ഗോള്‍ഡന്‍ കളര്‍ വസ്ത്രം ധരിച്ച ആള്‍ പിന്നില്‍ നിന്ന് സ്പര്‍ശിച്ചു കൊണ്ടേ ഇരുന്നുവെന്നും ഇയാള്‍ പിന്നീട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നുവെന്നും അപമാനിക്കപ്പെട്ടതു കൊണ്ടാണ് നേരത്തെ വേദി വിട്ടതെന്നും നടി മൊഴി നല്‍കി.

പൊതു ചടങ്ങിന് ശേഷം നടി തന്നെയാണ് താന്‍ അപമാനിക്കപ്പെട്ടതും പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പീതാംബര കുറുപ്പ് പരസ്യമായും വ്യക്തിപരമായും ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടി നിയമ നടപടികളില്‍ നിന്ന് പിന്‍മാറുകയായിരുന്നു. അതേസമയം താന്‍ തെറ്റ് ചെയ്തതുകൊണ്ടല്ല മാപ്പ് പറഞ്ഞതെന്നും സംഘാടകന്‍ എന്ന നിലയിലാണ് ക്ഷമ ചോദിച്ചതെന്നും പീതാംബര കുറുപ്പ് തിരുത്തി. ആ സംഭവം അതോടെ തീര്‍ന്നെങ്കിലും പീതാംബര കുറിപ്പിന് പിന്നെ സീറ്റ് നല്‍കിയില്ല. അവസാനമാണ് വട്ടിയൂര്‍ക്കാവ് ഒത്തു വന്നത്. ദേ വീണ്ടും വരികയാണ് വീണ്ടും വള്ളംകളിക്കഥ. അതോടെ എല്ലാം ശുഭം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (2 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (2 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (2 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (2 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (2 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (3 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (6 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (7 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (8 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (8 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (9 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (9 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (10 hours ago)

Malayali Vartha Recommends