വരനെ വിവാഹം കഴിക്കാന്‍ സമ്മതമാണോയെന്ന ചോദ്യത്തിന് മുന്നിൽ ചടങ്ങിനെത്തിയവരെയും വരനെയും ഞെട്ടിച്ച് വധു; ഇടുക്കിയിലെ പള്ളിയിൽ വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്!! ഈ കല്യാണം വേണ്ട എന്റെ കാമുകനെ മറക്കാനാകില്ലെന്ന് യുവതി... അരങ്ങേറിയ നാടകീയ രംഗങ്ങള്‍ ഇങ്ങനെ...

വിവാഹ ചടങ്ങിനെത്തിയവരെ സാക്ഷി നിര്‍ത്തി വികാരി ഇരുവരോടും വിവാഹത്തിന് സമ്മതമാണോയെന്ന ചോദ്യം ചോദിച്ചപ്പോഴായിരുന്നു പെണ്‍കുട്ടി സ്വന്തം വീട്ടുകാരെ പോലും മുള്‍മുനയില്‍ നിര്‍ത്തിയ മറുപടി നല്‍കിയത്. വിവാഹത്തിന് ഇഷ്ടമല്ലെന്ന യുവതിയുടെ മറുപടി ആദ്യം തമാശയാണെന്നാണ് ചടങ്ങിനെത്തിയവര്‍ കരുതിയത്. എന്നാല്‍ വധു വീണ്ടും അഭിപ്രായത്തില്‍ ഉറച്ചു നിന്നതോടെയാണ് കളി കാര്യമാണെന്നു വ്യക്തമായത്. ഇതിനിടെ വിവാഹത്തിന് ഒരുങ്ങിയെത്തിയ വരനും പരിഭ്രാന്തനായി. തുടര്‍ന്ന് വരനെ ബന്ധുക്കള്‍ പള്ളിയില്‍ നിന്നും മാറ്റി നിര്‍ത്തി ആശ്വസിപ്പിച്ചു. ഒടുവില്‍ ഇരു കൂട്ടരും തമ്മില്‍ തര്‍ക്കമായി. യുവതിയുടെ വീട്ടുകാര്‍ ചതിച്ചുവെന്നായിരുന്നു വരന്റെ വീട്ടുകാരുടെ ആരോപണം.
തര്‍ക്കം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി. പെണ്‍കുട്ടിയെ വനിത പോലീസിന്റെ അകന്പടിയോടെ സ്റ്റേഷനിലെത്തിച്ചു. പോലീസ് ഇരു കൂട്ടരുമായി ചര്‍ച്ച നടത്തിയെങ്കിലും നഷ്ടപരിഹാരം വേണമെന്ന നിലപാടില്‍ വരന്റെ വീട്ടുകാര്‍ ഉറച്ചു നിന്നു. ഇതിനിടെ പെണ്‍കുട്ടി തന്റെ നിലപാട് വെളിപ്പെടുത്തി. മറ്റൊരു യുവാവുമായി താന്‍ പ്രണയത്തിലായിരുന്നെന്നും ഇതു നേരത്തെ വീട്ടുകാരോട് പറഞ്ഞിരുന്നെന്നും പോലീസിനോട് ഇവര്‍ വെളിപ്പെടുത്തി. ഇതോടെ യുവതിയുടെ വീട്ടുകാര്‍ പ്രതിക്കൂട്ടിലായി. ഒടുവില്‍ വരനും കൂട്ടര്‍ക്കും നഷ്ടപരിഹാരം നല്‍കാമെന്നു പറഞ്ഞ് ഇവര്‍ തലയൂരി. യുവാവിന്റെ ബന്ധുക്കള്‍ വഞ്ചനാക്കുറ്റം ആരോപിച്ച് കേസും കൊടുത്തു. സംഭവത്തില്‍ ക്ലൈമാക്സാണ് കഥയിലെ ട്വിസ്റ്റ്. വീട്ടിലെത്തി ഏതാനും ദിവസത്തിനുള്ളില്‍ പ്രണയിച്ചിരുന്ന യുവാവിനോടൊപ്പം പെണ്‍കുട്ടി ഇറങ്ങിപ്പോകുകയും ചെയ്തു.
https://www.facebook.com/Malayalivartha





















