സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലും അറസ്റ്റ് വരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് മെത്രാപ്പോലീത്ത.. യാക്കോബായ വിഭാഗം അറസ്റ്റു വരിച്ചു, പ്രതിഷേധിച്ച പുരോഹിതരെയും വിശ്വാസികളെയും പോലീസ് അറസ്റ്റു ചെയ്തു നീക്കി

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലും അറസ്റ്റ് വരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് മെത്രാപ്പോലീത്ത. ഇതേതുടര്‍ന്ന് പിറവം വലിയപള്ളിയില്‍ പ്രതിഷേധിച്ച യാക്കോബായ വിഭാഗം അറസ്റ്റു വരിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ് യാക്കോബായ വിഭാഗവുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇവര്‍ അറസ്റ്റു വരിക്കാന്‍ തീരുമാനിച്ചത്.
ഇതിനു പിന്നാലെ മെത്രാപ്പോലീത്ത ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റു വരിച്ചു. ഇതിനുപിന്നാലെ പ്രതിഷേധിച്ച പുരോഹിതരെയും വിശ്വാസികളെയും പോലീസ് അറസ്റ്റു ചെയ്തു നീക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് മുന്‍പ് പള്ളിക്കുള്ളിലും പരിസരത്തും നില്‍ക്കുന്ന യാക്കോബായ വിഭാഗം ആളുകളെ അറസ്റ്റ് ചെയ്തു നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് പിറവം വലിയ പള്ളിക്ക് മുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
"
https://www.facebook.com/Malayalivartha





















