പതിമൂന്ന് വയസുകാരനായ മകന് ആദ്യം കണ്ടത് അമ്മയും അച്ഛനും തൂങ്ങി മരിച്ച നിലയില്‍; ദമ്ബതികൾ മരിക്കാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് നാട്ടുകാർ

പതിമൂന്ന് വയസുകാരനായ മകന് ആദിത്യ കൃഷ്ണനാണ് ഇന്ന് രാവിലെ ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ട വിവരം ബന്ധുക്കളെയും തുടര്‍ന്ന് പോലീസിലും അറിയിച്ചത്. മെഡിക്കല്‍ കോളജ് നീരാഴി ലൈനില്‍ താമസിക്കുന്ന മനോജ്കുമാര്‍ (42), ഉഷാകുമാരി (42) എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മനോജ്കുമാര്‍ വെള്ളായണി സ്വദേശിയും ഉഷാകുമാരി അടൂര്‍ സ്വദേശിനിയുമാണ്. ഇരുവരും തമ്മില്‍ ഇന്നലെ കുടുംബ വഴക്ക് ഉണ്ടായതായി നാട്ടുകാര്‍ പോലീസില്‍ മൊഴി നല്കി.
https://www.facebook.com/Malayalivartha





















