കോളജില്‍ പോയ പത്തൊന്‍പതുകാരി തിരികെ എത്താതെ ദിവസങ്ങൾ!! നീയും കുഞ്ഞും സുഖമായി ജീവിക്കുക എന്ന സന്ദേശത്തോടെ ഓട്ടോ ഡ്രൈവറും!! കോട്ടയത്ത് തിരോധാന കണക്കുകൾ വർദ്ധിക്കുന്നു; പൂഞ്ഞാര്‍ സ്വദേശിനിയേയും ഒന്നര വയസുള്ള കുട്ടിയേയും കാണാതായതിന് ഈരാറ്റുപേട്ട പോലീസ് കേസെടുത്തു

ഏറ്റുമാനൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. 33 വയസുള്ള ഓട്ടോ ഡ്രൈവര്‍ ഏറ്റവും ഒടുവില്‍ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. 'നീയും കുഞ്ഞും സുഖമായി ജീവിക്കുക' എന്ന സന്ദേശം അയച്ച ശേഷം ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാന്പത്തിക കട ബാധ്യതയുള്ളതായും പറയുന്നു. കോട്ടയത്ത് കോളജ് വിദ്യാര്‍ഥിനിയായ പത്തൊന്‍പതുകാരിയെ കാണാതായതിന് കുമരകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുമരകം സ്വദേശിനിയായ വിദ്യാര്‍ഥിനി ഇന്നലെ രാവിലെ കോളജിലേക്ക് പോയതാണ്. പിന്നീട് മടങ്ങി വന്നില്ല. അമ്മയേയും ഒന്നര വയസുള്ള കുട്ടിയേയും ഓട്ടോ ഡ്രൈവറെയും യുവതിയെയും അടക്കം മൂന്നു പേരെ ഇന്നലെ ജില്ലയില്‍ വിവിധയിടങ്ങളില്‍ കാണാതായി. പൂഞ്ഞാര്‍ സ്വദേശിനിയേയും ഒന്നര വയസുള്ള കുട്ടിയേയും കാണാതായതിന് ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്. ഇന്നലെ രാവിലെ മുതല്‍ അമ്മയേയും കുട്ടിയേയും കാണാനില്ല എന്നാണ് പരാതി. അമ്മയ്ക്കും കുഞ്ഞിനും വേണ്ടി പോലീസ് അന്വേഷണം ഉൗര്‍ജിതമാക്കി.
https://www.facebook.com/Malayalivartha





















