ഉപതെരഞ്ഞെടുപ്പ് നടന്ന പാലായില്‍ നോട്ടയ്ക്കും കുതിപ്പ്... ആദ്യ ഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ നോട്ടയ്ക്ക് 62 വോട്ടുകള്‍

ഉപതെരഞ്ഞെടുപ്പ് നടന്ന പാലായില്‍ നോട്ടയ്ക്കും കുതിപ്പേറുന്നു. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതോടെ നോട്ടയ്ക്ക് 62 വോട്ടുകള്‍ വീണു. സ്ഥാനാര്‍ഥികളില്‍ ആരോടും താത്പര്യമില്ലാത്ത വോട്ടര്‍മാര്‍ക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനായി വോട്ടിംഗ് യന്ത്രത്തില്‍ ചേര്‍ത്തിട്ടുള്ള ബട്ടണ്‍ ആണ് നോട്ട.
അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ ലീഡ് ചെയ്യുകയാണ്. രാമപുരം പഞ്ചാത്തുളിലെ ആദ്യ റൗണ്ടില്‍ 4,263 വോട്ടുകള്‍ കാപ്പനും 4,101 വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും 1,929 വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ഹരിയും നേടി
https://www.facebook.com/Malayalivartha





















