രാമപുരത്ത് ജോസ് കെ. മാണി വിഭാഗത്തിന്റെ വോട്ടുകള്‍ മറുപക്ഷത്തേക്കു പോയി; കൂടുതല്‍ വിശകലനങ്ങള്‍ക്കു ഫലം വരേണ്ടതുണ്ട്; കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ്

യുഡിഎഫിന്റെ ശക്തികേന്ദ്രമായ രാമപുരത്ത് ജോസ് കെ. മാണി വിഭാഗത്തിന്റെ വോട്ടുകള്‍ മറുപക്ഷത്തേക്കു പോയാതായി കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ്.കൂടുതല്‍ വിശകലനങ്ങള്‍ക്കു ഫലം വരേണ്ടതുണ്ടെന്നും ജോസഫ് വ്യക്തമാക്കി.
പാലാ ഉപതിരഞ്ഞെടുപ്പ് ഫലം രണ്ടാം റൗണ്ടും പുറത്തുവരുന്നതോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്റെ ലീഡ് 3000 ത്തോട് അടുക്കുന്നു. 15 ബൂത്തിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. യു.ഡി.എഫ് ആധിപത്യമുള്ള പഞ്ചായത്തിലാണ് മാണി സി.കാപ്പന്‍ ഇപ്പോള്‍ മേല്‍ക്കൈ നേടിയിരിക്കുന്നത്. നിലവില്‍ മാണി സി.കാപ്പന്‍ വോട്ട് ലീഡ് ഉയര്‍ത്തുകയാണ്. ഇപ്പോള്‍ കടനാട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്.
ആദ്യം രാമപുരം പഞ്ചായത്തിലെ വോട്ടുകൾ എണ്ണുന്നത്. പിന്നാലെ മറ്റു പഞ്ചായത്തുകളിലേതും. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിനാണു സർവേകളിൽ മുൻതൂക്കം. മൂന്നു തവണ കെ.എം.മാണിയോടു മത്സരിച്ച എൻസിപി നേതാവ് മാണി സി.കാപ്പനാണ് എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥി, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി. മണ്ഡലം നിലവിൽ വന്ന 1965 മുതൽ ഇക്കഴിഞ്ഞ ഏപ്രിലിൽ മരണം വരെ കെ.എം.മാണിയായിരുന്നു പാലാ എംഎൽഎ. അഞ്ചു മണ്ഡലങ്ങളിലേക്ക് അടുത്തമാസം 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകൾക്കും ഇന്നത്തെ ഫലം നിർണായകമാണ്.
അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടം നടന്നതായാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ ആരോപണം. ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചെന്ന് ജോസ് ടോം ആരോപിച്ചു. മാണി സി.കാപ്പന് രാമപുരത്ത് ലഭിച്ച് ലീഡ് ഇതിന്റെ സൂചനയാണെന്നും രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും ജോസ് ടോം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യു.ഡി.എഫിന് കാര്യമായ സ്വാധീനമുള്ള പഞ്ചായത്തുകളിലല്ല വോട്ടെണ്ണുന്നതന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാല്‍ പറഞ്ഞു. വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം മാണിക്ക് രാമപുരത്ത് നിന്ന് ലഭിച്ചത് 180 വോട്ടിന്റെ ലീഡാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മാണിയേക്കാള്‍ 179 വോട്ടിന്റെ ലീഡ് മാണി സി. കാപ്പന് രാമപുരത്ത് നേടിയിരുന്നു.
https://www.facebook.com/Malayalivartha





















