പാലാ ഉപതെരഞ്ഞെടുപ്പില്‍ ലീഡുയര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്റെ കുതിപ്പ്, ലീഡ് മൂവായിരം കടന്നു

പാലാ ഉപതെരഞ്ഞെടുപ്പില്‍ ലീഡുയര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്റെ കുതിപ്പ്. മൂന്നു റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ കാപ്പന്റെ ലീഡ് മൂവായിരം കടന്നു. 3108 വോട്ടിന്റെ ലീഡാണ് ഇപ്പോള്‍ കാപ്പനുള്ളത്. 35 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ എണ്ണിക്കഴിഞ്ഞത്. ഒരു ഘട്ടത്തിലും ജോസ് ടോമിന് ഇവിടെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
ഇനി 10 റൗണ്ട് വോട്ടുകള്‍ കൂടി എണ്ണാനുണ്ട്. രാമപുരം, മേലുകാവ്, കടനാട് പഞ്ചാലത്തുകളില്‍ യുഡിഎഫ് വന്‍ തിരിച്ചടി നേരിട്ടു. യുഡിഎഫിന്റെ ശക്തികേന്ദ്രമായ മണ്ഡലങ്ങളില്‍ ഇക്കുറി കാപ്പന് വന്‍ ലീഡാണു ലഭിച്ചത്.
"
https://www.facebook.com/Malayalivartha





















