മാണി സി കാപ്പന്‍ മൂവായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നേറുകയാണ്!! പാലായില്‍ പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം ലഭിക്കുമെന്ന് മാണി സി കാപ്പന്‍; ഇത് എൽ. ഡി എഫിന് ശുഭ സൂചന

രാമപുരം,കടനാട്, മേലുകാവ്,മൂന്നിലവ്,തലനാട്,തലപ്പലംതുടങ്ങി പഞ്ചായത്തുകളിലെ വോട്ടെണ്ണൽ കഴിഞ്ഞപ്പോഴേക്കും മാണി സി കാപ്പന്‍ മൂവായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നേറുകയാണ്.അതേസമയം പാലായില്‍ പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം ലഭിക്കുമെന്ന് മാണി സി കാപ്പന്‍. ലീഡ് നില ഉയരുന്നത് ശുഭ സൂചനയാണെന്നും കാപ്പന്‍ പറഞ്ഞു. രാമപുരത്തും കടനാടുമായി ഇരുപതിനായിരത്തോളം വോട്ടുകളാണ് എണ്ണിത്തീര്‍ന്നിരിക്കുന്നത്. പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന് വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്ബ് മാണി സി കാപ്പന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha





















