ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് വിപിന്‍ രാജിന് ആ കോൾ വന്നത്; മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടന്ന യുവാവിന് ദാരുണാന്ത്യം!! ബാലുശ്ശേരിയിൽ 28 കാരന്റെ നടുക്കം മാറാതെ സുഹൃത്തുക്കളും നാട്ടുകാരും

വെള്ളിയാഴ്ച രാത്രി 10 മണിക്ക് ശേഷം ബാലുശ്ശേരി ടൗണിലെത്തി ഭക്ഷണം കഴിക്കുകയായിരുന്നു വിപിന്‍ രാജ്. ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് സംസാരിച്ച് നടന്ന് നീങ്ങിയ വിപിന്‍ ഏറെ വൈകിയും തിരിച്ച് വരാതായപ്പോള്‍ സുഹൃത്ത് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വിപിന്‍ ലിഫ്റ്റ് നിര്‍മ്മിക്കാനെടുത്ത കുഴിയില്‍ മരിച്ചു കിടക്കുന്നത് കണ്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. എംഎം പറമ്ബ് മൊകായിക്കല്‍ ശ്രീകാര്‍ത്തികയില്‍ രാജന്റെ മകന്‍ വിപിന്‍ രാജ് ആണ് മരിച്ചത്. നിര്‍മ്മാണത്തിലുള്ള കെട്ടിടത്തിന് ലിഫ്റ്റ് നിര്‍മ്മിക്കാനെടുത്ത കുഴിയില്‍ വീണാണ് അപകടം നടന്നത്.
https://www.facebook.com/Malayalivartha





















